Ticker

6/recent/ticker-posts

ജില്ലയിലെ ഏക ഗ്രാമീണ കോടതിയിൽ ന്യായാധികാരി ഇല്ലാതായിട്ട് ഒരു വർഷം

കാഞ്ഞങ്ങാട്:
കേരളത്തിലെ അഞ്ചാമത്തെയും ജില്ലയിലെ ആദ്യത്തെയും ഗ്രാമീണ കോടതിയിൽ ന്യായാധികാരിയില്ലാതായിട്ട് ഒരു വർഷം പിന്നിട്ടു.മൂന്ന് മാസം മുൻപ് വരെ ആഴ്ചയിൽ രണ്ട് ദിവസം ഹൊസ് ദുർഗ് മുൻസിഫ് ആയിരുന്ന ആർ.എം.സൽമത്ത് സിറ്റിംഗിനെത്തിയിരുന്നു. എറണാകുളം മജിസ്ട്രേറ്റായി സൽമത്ത് സ്ഥലം മാറിയതോടെ ജില്ലയിലെ ഏക ഗ്രാമീണ കോടതിയിൽ നടപടികൾ ത്രിശങ്കുവിലായി. ജീവനക്കാർ കൃത്യമായി കോടതിയിലെത്തുമ്പോഴും ന്യായാധികാരിയില്ലാത്തത് മൂലം കേസുകളിലെ വിചാരണ നടപടികൾ നീളുന്നു. നിലവിൽ 400 ലേറെ കേസുകൾ കെട്ടികിടക്കുന്നു.
 സംസ്ഥാനത്ത് 30 ഗ്രാമീണ കോടതി തുടങ്ങാൻ ഹൈക്കോടതി അനുവാദം നല്‍കിയതോടെയാണ് മലയോരത്ത് ഗ്രാമീണ കോടതി യാഥാർഥ്യമായത്.. ഭീമനടി ബസ്സ്റ്റാന്‍ഡിന് സമീപത്തെ ഗവ. ആയുര്‍വേദ ഡിസ്പന്‍സറി കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് കോടതിക്കായി പഞ്ചായത്ത് പുതിയ കെട്ടിടം പണിത് നല്‍കിയത്. രാജപുരം, വെള്ളരിക്കുണ്ട്, ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷനുകളിലെ കേസുകളാണ് ഭീമനടി കോടതിയുടെ പരിഗണനക്ക് വരുന്നുള്ളത്. രണ്ടുവര്‍ഷത്തില്‍ താഴെ ശിക്ഷ വിധിക്കാവുന്ന കേസുകളാണ് ഗ്രാമീണ കോടതിയില്‍ കൈകാര്യം ചെയ്യുക. ഗാര്‍ഹികപീഡന കേസുകള്‍, ഒരു ലക്ഷം രൂപവരെ ശിക്ഷ വിധിക്കാവുന്ന സിവില്‍ കേസുകള്‍ എന്നിവയ്ക്ക് ഗ്രാമീണ കോടതിയെ പരാതിക്കാർ സമീപിക്കുന്നുണ്ട്. 2016ൽ അഞ്ച് വർഷം മുൻപാണ് ഇവിടെ ഗ്രാമീണ കോടതി സ്ഥാപിതമായത്.'


പടം: ഭീമനടിയിലുള്ള ജില്ലയിലെ ഏക ഗ്രാമീണ കോടതി



Reactions

Post a Comment

0 Comments