കാഞ്ഞങ്ങാട്: പടന്നക്കാട് പത്മശ്രീ ബുക്സിന്റെ ആഭിമുഖ്യത്തിൽ രാമായണ മാസാചരണവും പാരായണ മത്സരവും സംഘടിപ്പിച്ചു. സംഗീതജ്ഞൻ ടി.പി. ശ്രീനിവാസൻ നില വിളക്ക് കൊളുത്തി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. നാലപ്പാടം പത്മനാഭൻ അധ്യക്ഷനായി. രാമായണപാരായണത്തിന്റെ ഉദ്ഘാടനം രാമായണം വായിച്ചു കൊണ്ട് സി.എൻ. ഭാരതി നിർവഹിച്ചു. ഡോ. രൂപാസരസ്വതി, കുമാരി ശ്രീനിധി കെ.ഭട്ട്,
സി.പി. വി.വിനോദ് കുമാർ രാമായണപാരായണം നടത്തി. രജിത.കെ സ്വാഗതവും വി.വിനോദ് കുമാർ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായിസ്കൂൾ, കോളേജ്, പൊതു വിഭാഗങ്ങൾക്കായി കാസർഗോഡ് ജില്ലാതല രാമായണ പാരായണ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. രാമായണവായനയെ പ്രോത്സാഹിപ്പിക്കുന്നതി നായുള്ള രാമായണ പാരായണ മത്സരം കർക്കിടകമാസം മുഴുവൻ ഉണ്ടായിരിക്കും. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് പത്മശ്രീ എഴുത്തച്ഛൻ സംസ്കൃതി സാക്ഷ്യപത്രവും വിജയികൾക്ക് പുസ്തകങ്ങളും നൽകും.
0 Comments