കാഞ്ഞങ്ങാട്:
സംവരണത്തിന്റെ ആനുകൂല്യത്തിനൊപ്പം സ്ത്രീകൾ സ്വയം മുന്നോട്ട് വന്നാൽ മാത്രമേ സ്ത്രീ ശാക്തീകരണം പൂർണ അർത്ഥത്തിൽ സാധ്യമാവുകയുള്ളൂ എന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും ദേശീയ ജനാധിപത്യ മഹിളാ അസോസിയേഷൻ വൈസ്പ്രസിഡണ്ടുമായ പി.കെ. ശ്രീമതി ടീച്ചർ പറഞ്ഞു. കാഞ്ഞങ്ങാട് എമിറേറ്റ്സ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ കേരള മുൻസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയന്റെ ആഭിമുഖ്യത്തിലുള്ള സംസ്ഥാന വനിതാ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
സ്ത്രീകൾ മുന്നോട്ടു വരണമെന്ന് പൊതു സമൂഹവും പുരുഷ കേന്ദ്രീകൃതമെന്ന് നാം പറയുന്ന ഇന്നത്തെ അധികാര വ്യവസ്ഥയും ആഗ്രഹിച്ചാൽ പോലും സ്വയം സന്നദ്ധരായി മുന്നോട്ടു വരുന്ന സ്ത്രീകളുടെ എണ്ണം ഇന്നും കുറവാണ്.
തദ്ദേശസ്ഥാപന മേഖലയിൽ 50 ശതമാനം സംവരണമേർപ്പെടുത്തി വിപ്ലവകരമായ സ്ത്രീമുന്നേറ്റം സാധ്യമാക്കിയത് ഇടതുപക്ഷ സർക്കാരാണ്. സ്ത്രീകൾക്ക് പാർലമെൻറിലും അമ്പത് ശതമാനം സംവരണം വേണമെന്നാണ് ഇടതുപക്ഷത്തിന്റെ ആവശ്യം. എല്ലാ രംഗങ്ങളിലും സ്ത്രീ പ്രാതിനിധ്യം വർധിക്കണം. സർവീസ് സംഘടനകളുടെ തലപ്പത്തും സ്ത്രീകൾ മുഖ്യധാരയിൽ കടന്നുവരണം . വൈ.പ്ര മാരായി (വൈസ് പ്രസിഡണ്ടുമാരായി) പിന്നിലൊതുങ്ങുന്ന പ്രവണത മാറണം. ടീച്ചർ പറഞ്ഞു. വനിതാ സംസ്ഥാന കമ്മിറ്റി അംഗം വി.കെ. ബിന്ദു അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ. വി.സുജാതടീച്ചർ, സംഘാടകസമിതി ചെയർമാൻ അഡ്വക്കറ്റ് കെ. രാജ്മോഹൻ, അഡ്വക്കേറ്റ് പി. അപ്പുക്കുട്ടൻ, കെ. ഹരിദാസ്, പി. ആർ. സ്മിത
0 Comments