കാഞ്ഞങ്ങാട്: ഇരിയയിൽ കൊള്ളയടി ശ്രമത്തിനിരയായ ജ്വല്ലറി ഉടമ ബാലചന്ദ്രനെ പ്രതികൾ ഒരാഴ്ചക്കാലം നിരീക്ഷിച്ചു. ചുള്ളിക്കരയിലെ ജ്വല്ലറി പരിസരത്ത് പലകുറി വന്നു.കട അടക്കുന്നതും പണം ബാഗിലേക്ക് മാറ്റുന്നതുൾപ്പെടെ സൂക്ഷ്മമായി വീക്ഷിച്ചു ബാലചന്ദ്രൻ 10 കിലോമീറ്റർ അപ്പുറത്തുള്ള വീട്ടിലേക്ക് മടങ്ങുമ്പോൾ ഓംനി വാനിൽ പല തവണ പിന്തുടർന്നു ചൊവ്വാഴ്ച രാത്രി കൃത്യം നടത്തുന്നതിന് തലേ ദിവസം പ്രതികൾ പിടിച്ചുപറി നടത്തുന്നതിൻ്റെ പരിശീലനം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മുളക് പൊടിയുൾപ്പെടെ കണ്ണിൽ വിതറിയെങ്കിലും പ്രതികൾക്ക് പറ്റിയ ചെറിയ പിഴവ് ബാലചന്ദ്രനും പോലീസിനും ആശ്വാസമായി. കൃത്യം കഴിഞ്ഞ് മണിക്കൂറുകൾക്കകം പ്രതികളെ തിരിച്ചറിഞ്ഞതും അന്വേഷണ ഉദ്യോഗസ്ഥന് നേട്ടമായി.
0 Comments