കാഞ്ഞങ്ങാട്:പുലർച്ചെയോടെ കാറ്റിന്റെ വേഗത ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ മധ്യ കേരളത്തിലും തുടർന്ന് വടക്കൻ കേരളത്തിൽ മഴ ശക്തമാകാൻ സാധ്യത. മലയോര മേഖലയിൽ കൂടുതൽ ജാഗ്രത പുലർത്തുക ബന്ധപ്പെട്ടവർ അറിയിച്ചുവെള്ളരിക്കുണ്ട് : ശക്തമായമഴയെ തുടർന്ന് ഉരുൾ പൊട്ടൽ ഉണ്ടായ ബളാൽ പഞ്ചായത്തിലെ ചുള്ളി സി. വി. കോളനിയിൽ നിന്നും 18 കുടുംബങ്ങളെ ചുള്ളി ഗവ. എ ൽ. പി. സ്കൂളിലെ ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു.
സബ്ബ് കളക്ടർ ആർ. മേഘശ്രീ ദുരിതാശ്വാസക്യാമ്പ് സന്ദർശിച്ചു സ്ഥിതി ഗതികൾ വിലയിരുത്തി..
ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ മാൻ അലക്സ് നെടിയകാലയിൽ പഞ്ചായത്ത് മെമ്പർ മാർ നാട്ടുകാർ എന്നിവർ ആവശ്യമായസഹായങ്ങൾ ചെയ്ത് വരുന്നു..
18 കുടുംബങ്ങളിലെകുട്ടി കൾ ഉൾപ്പെടെ ഉള്ള മുഴുവൻ പേർക്കും ദുരിതാശ്വാസക്യാമ്പിൽ ആവശ്യമായ എല്ലാവിധ അടിസ്ഥാനസൗകര്യങ്ങളും ഒരുക്കി.കാസർഗോഡ് ജില്ലയിൽ വെള്ളരിക്കുണ്ട് താലൂക്കിൽ ശക്തമായി മഴ പെയ്യുന്നുണ്ട്. ഹോസ്ദുർഗ്ഗ് , കാസർഗോഡ് താലൂക്കുകളിൽ മിതമായ രീതിയിൽ മഴയുണ്ട്. അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
നിലവിൽ വെള്ളരിക്കുണ്ട് താലൂക്കിൽ ബളാൽ വില്ലേജിൽ ചുള്ളി ഗവ. എൽ പി സ്കൂളിൽ ഒരു ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്. 18 കുടുംബങ്ങളിൽ നിന്നായി 50 പേർ ക്യാമ്പിലുണ്ട്.
0 Comments