Ticker

6/recent/ticker-posts

ദമ്പതികൾ ജീവനൊടുക്കിയത് മകൻ മരിച്ച വിഷമത്തിൽ, രണ്ട് പേരും എഴുതി വച്ച ആത്മഹത്യ കുറിപ്പുകൾ കണ്ടെത്തി

കാഞ്ഞങ്ങാട് : പൊയിനാച്ചിയിൽ
ദമ്പതികൾ ജീവനൊടുക്കിയതാണെന്ന് വ്യക്തമായി. 
മകൻ മരിച്ച വിഷമത്തിൽ മാതാപിതാക്കൾ ജീവനൊടുക്കുകയായിരുന്നു.
 രണ്ട് പേരും വെവ്വേറെ
 എഴുതി വച്ച ആത്മഹത്യ കുറിപ്പുകൾ പൊലീസ് വീട്ടിൽ നിന്നും കണ്ടെത്തി.
 പൊയിനാച്ചി പറമ്പിലെ വേണുഗോപാലനും 60 ഭാര്യ സ്മിത 52
യുമാണ് ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സെൻട്രൽ ഹാളിൽ കോണിപ്പടിയിൽ അടുത്തടുത്തായി കയറിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു.
രണ്ട് മാസം മുൻപ് വേടൻ്റെ പരിപാടി കാണാനെത്തിയ 19 വയസുള്ള ഏക മകൻ ശിവനന്ദനൻ ബേക്കലിന് സമീപം ട്രെയിൻ തട്ടി മരിച്ചിരുന്നു. ഇതിന് ശേഷം ഇരുവരും മനോവിഷമത്തിൽ കഴിയുകയായിരുന്നു. മുറിക്കുള്ളിൽ ഇരുവരും എഴുതി വച്ച ആത്മഹത്യ കുറിപ്പ് പൊലീസ് പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. മകൻ്റെ വിയോഗത്തിൽ മരിക്കുകയാണെന്ന് ഇരുവരും കത്തിൽ എഴുതി വച്ചിട്ടുണ്ട്. രാവിലെ വീട്ടിൽ ആളനക്കമില്ലാത്തതിനെ തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തി. വാതിൽ പൂട്ടിയ നിലയിൽ ആയിരുന്നു. വിളിച്ചിട്ടും അനക്കമില്ലാതെ വന്നതോടെ വാതിൽ പൊളിച്ച് നോക്കിയപോഴാണ് മരിച്ച നിലയിൽ കണ്ടത്.
 ബേക്കൽ ഡി.വൈ.എസ്.പി എം.പി. ആസാദിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്ററ് നടപടികൾ പൂർത്തിയാക്കി.
 മൃതദേഹങ്ങൾ പോസ്ററ് മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിച്ച് വരുന്നു. മരണത്തിൽ മറ്റ് സംശയങ്ങൾ ഇല്ലെന്ന് ഡി.വൈ എസ്.പി എം.പി. ആസാദ് പറഞ്ഞു.
Reactions

Post a Comment

0 Comments