കാഞ്ഞങ്ങാട്കുപ്രസിദ്ധ മോഷ്ടാവ് ഉക്കാസ് ബഷീർ പോലീസ് പിടിയിൽ
ക്ലീൻ കാസറഗോഡിൻ്റെ ഭാഗമായുള്ള അന്വേഷണത്തിലാണ് പ്രതി
കുടുങ്ങിയത്.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന ന്റെ നേതൃത്വത്തിൽ നടക്കുന്ന ക്ലീൻ കാസറഗോഡ് ഓപ്പറേഷന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിനിടെ
ബേക്കൽ ഡി വൈ എസ് പി സുനിൽ കുമാറി ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബദിയഡുക്ക പഞ്ചിക്കൽ സ്വദേശിയായ ഉക്കാസ് ബഷീർ എന്ന കെ.ബഷീർ (55) പിടിയിലായത്. ബേക്കൽ ഇൻസ്‌പെക്ടർ യു.പി.വിപിൻ്റെ നേതൃത്വത്തിൽ ബദിയടുക്കയിൽ നിന്ന് പ്രതിയെ ഓടിച്ച് പിടികൂടുകയായിരുന്നു . നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഉക്കാസ് ബഷീറെന്ന് പോലീസ് പറഞ്ഞു.ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പിൻതുടർന്ന് പിടികൂടുകയായിരുന്നു. സ്‌ക്വാഡ് അംഗങ്ങളായ ബേക്കൽ എസ് ഐ രജനീഷ് ,എസ് ഐ സുഭാഷ്,
എം, സുനിൽ എബ്രഹാം നിരഞ്ജൻ, ജയപ്രകാശ്, ജ്യോതിഷ് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ20ന് പുലർച്ചെ ബേക്കൽ കോട്ടക്കുന്ന് അബ്ദുൽ റഹ്മാൻ്റെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത് ഉക്കാ സാണെന്ന് പോലിസ് പറഞ്ഞു. ഇവിടെ വീട്ടിലെ സിസിടിവി ക്യാമറ ഉൾപ്പെടെ തകർത്തിരുന്നു. നിരവധി കേസുകൾ തെളിയിക്കാനുണ്ടെന്ന് പോലീസ് പറഞ്ഞു.പ്രതിയെ ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
പടം :ഉക്കാസ് ബഷീർ
0 Comments