Ticker

6/recent/ticker-posts

നിരവധി മയക്ക് മരുന്ന് കേസിലെ പ്രതി അറസ്റ്റിൽ, പൂജപ്പുര ജയിലിൽ അടക്കും

കാഞ്ഞങ്ങാട് :നിരവധി മയക്ക് മരുന്ന് കേസിലെ പ്രതി അറസ്റ്റിൽ. യുവാവിനെ
പൂജപ്പുര ജയിലിൽ അടക്കുന്നതിനായി പൊലീസ് കൊണ്ട് പോയി. നാലോളം മയക്ക് മരുന്ന് കേസിൽ പ്രതിയായ തിനെ തുടർന്ന് കരുതൽ തടങ്കലിലാക്കുന്നതിനായി അറസ്റ്റ് ചെയ്യുകയായിരുന്നു. ചെറുവത്തൂർ കാടംകോടി ലെ മുഹമ്മദ് നവാസ് 34 ആണ് അറസ്റ്റിലായത്. ചന്തേര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
 ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും എറണാകുളത്തുമായി നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്.
ലഹരിമരുന്ന് വ്യാപനം തടയുന്നതിന്റെ ഭാഗമായി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം  ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണമാണ് നടപടി. വെള്ളിയാഴ്ച രാവിലെ 09.30-ഓടെ ചന്തേര സബ് ഇൻസ്‌പെക്ടർമാരായ ജിയോ സദാനന്ദൻ എസ്.വി, അജ്മൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷൈജു, നരേന്ദ്രൻ, സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീജിത്ത് , ശരണ്യ  എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും കർശന നടപടികൾ തുടരും. പൊലീസ് അറിയിച്ചു.
Reactions

Post a Comment

0 Comments