കാഞ്ഞങ്ങാട്: കോട്ടിക്കുളത്തിന് സമീപം തൃക്കണ്ണാട് പാളത്തിൽ ഇരുമ്പ് കഷണം പില്ലർ കയറ്റി വെച്ചു ട്രെയിൻ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ റെയിൽവെ സുരക്ഷാ ഉദ്യോഗസ്ഥർ കോട്ടിക്കുളത്തെത്തി.പാലക്കാട് നിന്നുമാണ് ഉദ്യോഗസ്ഥരെത്തിയത്. പില്ലർ കാണപ്പെട്ട തൃക്കണ്ണാട് റെയിൽ പാളം ഉൾപ്പെടെ പരിശോധിച്ചു. റെയിൽവെ ഡിവൈഎസ്പിയും സ്ഥലത്തെത്തി.
കഴിഞ്ഞയാഴ്ചയാണ് തൃക്കണ്ണാട് കിഴക്ക് ഭാഗം പാളത്തിൽ ഇരുമ്പ് ക
ഷണം കയറ്റി വെച്ചതായി കണ്ടെത്തിയത് ട്രെയിൻ കടന്നു പോകുന്നതിന് മുൻപെ സംഭവം ശ്രദ്ധയിൽപ്പെടുകയായിരുന്നു'. ബേക്കൽ പോലീസെത്തി നീക്കം ചെയ്യുകയായിരുന്നു'. റെയിൽവെയുടെ കർവ് റഫൻസ് പില്ലർ ഇളക്കിയെടുത്താണ് പാളത്തിന് മുകളിൽ വെച്ചത്.ബേക്കൽ പോലീസ് കേസെടുത്തിരുന്നു
പടം :കോട്ടിക്കുളത്തിന് സമീപം പാളത്തിൽ ഇരുമ്പ് കഷണം പില്ലർ
0 Comments