കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഭാഗങ്ങളിൽ ഇറച്ചി കോഴിക്ക് പല വില.കോട്ടച്ചേരി നഗരസഭ മാർക്കറ്റിലും ഹൊസ്ദുർഗ് മാർക്കറ്റിലും ഒരു കിലോ കോഴിക്ക് 100 രൂപയാണ് വില.ഒരു കിലോമീറ്റർ അപ്പുറമെത്തിയാൽ 95 രൂപക്ക് ലഭിക്കും. അതിഞ്ഞാലിലും വില 95 ആണ് കല്ലൂരാവിയിലും തൊട്ടടുത്ത ആവിയിലും 75 രൂപക്ക് ഒരു കിലോ കോഴി കിട്ടും.80 രൂപക്ക് കോഴിവിൽക്കുന്ന സ്ഥലവുമുണ്ട്. പൂച്ചക്കാട് ഒരു കിലോ കോഴി വില 69 രൂപയിലെത്തി.
പൊതു വെ ഇറച്ചി കോഴിക്ക് വില കുറവാണ്. കാഞ്ഞങ്ങാട് വിത്യസ്ത വിലയായതിനാൽ വില കുറഞ്ഞ് കിട്ടുന്ന ചിക്കൻ സ്റ്റാളുകളിൽ എല്ലാ ദിവസവും വലിയ തിരക്കാണനുഭവപ്പെടുന്നത്..ഒരു മാസം മുൻപ് വരെ കോഴി വില 160 രൂപയിലെത്തിയിരുന്നു. ക്രമേണ വില കൂപ്പ് കുത്തി. കോഴിയിറച്ചിക്ക് ആവശ്യക്കാർ കുറഞ്ഞത് വിലയിടിവിന് കാരണമായെന്ന് വ്യാപാരികൾ പറയുന്നു.തമിഴ്നാട്ടിൽ നിന്നാണ് മുൻ കാലങ്ങളിൽ കേരളത്തിൽ കോഴിയെത്തിയിരുന്നത്.മലപ്പുറത്തുൾപ്പെടെകേരളത്തിൽ ഇറച്ചിക്കോഴി കൃഷി വ്യാപകമായതോടെ തമിഴ്നാട്ടിൽ നിന്നുള്ള കോഴി വരവ് ഗണ്യമായി കുറഞ്ഞു അതിർത്തി പ്രദേശമായ കർണാടക സുള്ള്യയിൽ നിന്നും കാസർകോട് ജില്ലയിലേക്ക് ഇറച്ചിക്കോഴിയെത്തുന്നുണ്ട്.
പടം :75 രൂപക്ക് ഇറച്ചിക്കോഴി വിൽക്കുന്ന കല്ലൂരാവിയിലെ ചിക്കൻ സ്റ്റാളിന് മുന്നിലെ തിരക്ക്
0 Comments