കാഞ്ഞങ്ങാട്:-സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുക,വെട്ടിക്കുറച്ച അടിസ്ഥാന ശമ്പളം പുനസ്ഥാപിക്കുക,നിർത്തലാക്കിയ പേഴ്സണൽ പേ അനുവദിക്കുക,തടഞ്ഞുവച്ചിരിക്കുന്ന അലവൻസുകൾ അനുവദിക്കുക, സമയം ബന്ധിത ഹയർ ഗ്രേഡിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒഎ പ്രതിഷേധ ധർണ്ണ നടത്തി.
പൊതുജനങ്ങളെ പ്രയാസപ്പെടുത്താത്ത രീതിയിൽകഴിഞ്ഞ 11 മാസക്കാലമായി നടത്തുന്ന നിസ്സഹകരണ സമരത്തിൻ്റെ പ്രത്യക്ഷ പ്രതിഷേധമാണ് നടത്തിയത്.
സംസ്ഥാനത്തെ മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം നടത്തി.
ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടാതെ,
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ സംസ്ഥാന ട്രഷറർ ഡോ:ജമാൽ അഹമ്മദ് ഉദ്ഘാടനംചെയ്തു.
ജില്ലാ പ്രസിഡണ്ട് ഡോ:സി.എം. കായിഞ്ഞി അധ്യക്ഷനായി.
ഡോ: നാരായണനായിക്,
ഡോ.ഡി. ജീ രമേഷ്, ഡോ: വി. പ്രകാശൻ ഡോ:വി.സുകു എന്നിവർ സംസാരിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം ഡോ: വി.സുരേശൻ സ്വാഗതവും ഡോ:മുഹമ്മദ് റിയാസ് നന്ദിയും പറഞ്ഞു.
0 Comments