ഉദുമ:
മേല്പറമ്പ ജനമൈത്രി പോലീസ്,
ജേസിഐ പാലക്കുന്ന്, പ്രിയദർശിനി ക്ലബ്ബ് മാങ്ങാട് എന്നിവർ ചേർന്ന് സംയുക്തമായി സംഘടിപ്പിച്ച തയ്യൽ പരിശീലനം പരിപാടി ശ്രദ്ധേയമായി
ശനിയാഴ്ച മാങ്ങാട് കമ്യൂണിറ്റി ഹാൾ പരിസരത്ത് നടന്ന ചടങ്ങിൽ തയ്യൽ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റും തിരഞ്ഞെടുത്തവർക്ക് സൗജന്യമായി തയ്യൽ മെഷീനുകളും നൽകി. മേല്പറമ്പ ഇൻസ്പെക്ടർ ടി ഉത്തംദാസ് ഉദ്ഘാടനം നിർവ്വഹിച്ചു.
ജെസിഐ പാലക്കുന്ന് പ്രസിഡൻ്റ് സമിർ അധ്യക്ഷത വഹിച്ച ചടങ്ങിൽ
പ്രദേശത്തെ സ്ത്രീകൾക്ക് തയ്യൽ പരിശീലിപ്പിച്ച് നല്കിയ ഫൗസിയയ്ക്ക് ജെസിഐ സെക്രട്ടറി വിദ്യ ടീച്ചർ മൊമെൻറോ നൽകി ആദരിച്ചു.
പ്രിയദർശിനി മാങ്ങാട് പ്രതിനിധി നിതിൻരാജ് മാങ്ങാട് സ്വാഗതവും മേല്പറമ്പ പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് പോലീസുദ്യോഗസ്ഥരായ രതീഷ്, പ്രജീഷ് എന്നിവർ ആശംസകളും
ജെസിഐ പാലക്കുന്ന് ട്രഷറർ ചന്ദ്രൻ നന്ദിയും അറിയിച്ചു .
സൗജന്യമായി തയ്യൽ മെഷീൻ വിതരണം ചെയ്യുന്നതിന് പരിപാടിയുമായി സഹകരിച്ച മേല്പറമ്പിലെ ജീൻഷാക്ക് ടൈലേർസ് ഉടമ എംഎം ഹംസയ്ക്ക് ചടങ്ങിൽ പ്രത്യേക നന്ദി അറിയിച്ചു.
0 Comments