ചന്തേര: ഓൺലൈൻ സാധ്യതകളും ഗൂഗിൾ പേ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഉപയോഗപ്പെടുത്തി ഒറ്റ നമ്പർ ലോട്ടറി ഇടപാടിന് നേതൃത്വം നൽകുന്ന പാലക്കാട് ഒറ്റപ്പാലം സ്വദേശിയെ പോലീസ് കയ്യോടെ പിടികൂടി.
പടന്ന വടക്കേപ്പുറം എം.കെ.കോട്ടേജിലെ എം യൂസഫ് (53) ആണ് പിടിയിലായത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി, പി.ബാലകൃഷ്ണൻ നായർ, ചന്തേര ഇൻസ്പെക്ടർ, പി.നാരായണൻ എന്നിവരുടെ നിർദേശപ്രകാരം നടന്ന മിന്നൽ പരിശോധനയിൽ ചന്തേര എസ് ഐ, എം.വി.ശ്രീദാസും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ഞായറാഴ്ച രാത്രി മാച്ചിക്കാട് അയ്യപ്പഭജനമന്ദിരത്തിന് സമീപമാണ് അറസ്റ്റ്. 29,960 രൂപയും പിടിച്ചെടുത്തു. ഒറ്റപ്പാലത്തു നിന്നെത്തി ക്വാർട്ടേഴ്സിൽ താമസിച്ച് ചൂതാട്ട സംഘത്തെ നയിക്കുന്ന പ്രതിയുടെ നിയന്ത്രണത്തിൽ നിരവധി സബ് ഏജൻ്റുമാർ പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. വിശദമായ സാങ്കേതികാന്വേഷണത്തിനായി സൈബർ സെല്ലിൻ്റെ സഹായവും തേടിയിട്ടുണ്ട്. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.വി.ഷാജി, എം ദിലീഷ്, സിപിഒമാരായ കെ.സുജിൻ കുമാർ, പി.കെ.ഗിരീഷ്, ഡ്രൈവർ എസ് സിപിഒ, സുരേഷ് കുമാർ എന്നിവർ പോലീസ് സംഘത്തിലുണ്ടായിരുന്നു. നടപടികൾ പൂർത്തിയാക്കി ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കി.
0 Comments