ശാരീരികവും മാനസികവും വൈകാരികവുമായ ഒട്ടേറെ ഭവിഷ്യത്തുകൾക്ക് കാരണമാകുന്ന മാരകമയക്കുമരുന്നായ മെത്തലീൻ ഡയോക്സി മെത്താംഫിറ്റമീൻ എന്ന എം.ഡി.എം.എ ഹൈദരാബാദ്, ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽനിന്നാണ് ഇവിടേക്കെത്തുന്നത്. പൊടി, ക്രിസ്റ്റൽ രൂപങ്ങളിൽ ലഭിക്കുന്നതിനാൽ അതീവ രഹസ്യമായും അതിലേറെ സുരക്ഷിതമായും കൊണ്ടുനടക്കാമെന്നത് യുവാക്കൾക്കും വിദ്യാർഥികൾക്കുമിടയിൽ മറ്റ് ലഹരി പദാർഥങ്ങളെ അപേക്ഷിച്ച് ഇത് പ്രിയപ്പെട്ടതാക്കുന്നു എന്ന് എക്സൈസ് അധികൃതർ പറയുന്നു. മുമ്പ് പാശ്ചാത്യരാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്തായിരുന്നു വിപണനമെങ്കിൽ ഇപ്പോൾ ഹൈദരാബാദും ബംഗളൂരുവുമടക്കം വൻ നഗരങ്ങളിൽ രഹസ്യനിർമാണ യൂനിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. മുമ്പ് ഗ്രാമിന് നാലായിരത്തിനും അയ്യായിരത്തിനും വിറ്റിരുന്നത് ആവശ്യക്കാർ കൂടിയതോടെ 10,000 രൂപയിൽ വരെയെത്തി. എംഡി എം എ എവിടെ വേണമെങ്കിലും ലഭിക്കുമെന്ന അവസ്ഥയുമായി.
0 Comments