കുളിയങ്കാലിലെ മകളുടെ വീട്ടിലെത്തിയ കല്ലൂരാവി സ്വദേശി ഓട്ടോ ഇടിച്ച് മരിച്ചു
September 09, 2022
കാഞ്ഞങ്ങാട്:കുളിയങ്കാലിലെ
മകളുടെ വീട്ടിലെത്തിയ
കല്ലൂരാവി സ്വദേശി
ഓട്ടോ ഇടിച്ച് മരിച്ചു.കല്ലു രാവി മുസ്ലീം ലീഗ് ഓഫീസിനടുത്ത് താമസിക്കുന്ന അതിരിഞ്ഞിയെന്ന് വിളിക്കുന്ന അബ്ദുൾ റഹ്മാമാനാണ് 65മരിച്ചത്.കൂളിയങ്കാലിൽ താമസിക്കുന്ന മകൾ ഫൗസിയയെ കാണാനെത്തിയതാണ്.
അലാമിപ്പള്ളി റോഡിൽ കുളിയങ്കാൽ ജംഗ്ഷന് സമീപത്ത് ഇന്നുച്ചക്കാണ് അപകടം.മംഗ്ളുരു ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.കൂളിയങ്കാലിൽ താമസിച്ചിരുന്ന അബ്ദുൾ റഹ്മാൻ അടുത്തിടെയാണ് കല്ലൂരാവിയിലേക്ക് താമസം മാറിയത്
0 Comments