പള്ളിക്കര: യോഗ ചികിൽസയോടൊപ്പം നല്ല ആരോഗ്യവും എന്ന ലക്ഷ്യത്തോടെ ദേശീയ ആയുഷ് മിഷൻ പദ്ധതിയുടെ ഭാഗമായി പള്ളിക്കര സർക്കാർ സ്ഥാപനമായ ഹോമിയോ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് വെൽനസ് സെന്ററിന്റെ കീഴിൽ ഒക്ടോബർ ഒന്നാം തീയ്യതി മുതൽ പള്ളിക്കര ഗ്രാമപഞ്ചായത്തിൽ സൗജന്യ യോഗ പരിശീലന ക്ലാസ്സ് ആരംഭിക്കുന്നു.
രാവിലെ 10 മണി മുതൽ 11 മണിവരെയാണ് പരിശീലനം നൽകുക.
ആരോഗ്യകരമായ മസസ്സിന്റെയും ശരീരത്തിന്റെയും സംയോജനമായ യഥാർത്ഥ ഫിറ്റ്നസ് നേടിയെടുക്കാൻ മരുന്നിനോടൊപ്പം സഹായിക്കുന്ന മികച്ച മാർഗമാണ് യോഗ പരിശീലനം.
യോഗ ശീലമാക്കാൻ ലഭിക്കുന്ന ഈ അവസരം എല്ലാ പ്രദേശവാസികളും പ്രയോജനപ്പെടുത്തണമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ: ഷീബ അറിയിച്ചു.
പരീശീലന ക്ലാസ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
0 Comments