പാറപ്പള്ളി: കഞ്ചാവ് മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കും വിൽക്കുന്നവർക്കെതിരെ നടപടിയുമായി വീണ്ടും പാറപ്പള്ളി മുസ്ലിം ജമാഅത്ത് കമ്മറ്റി.
ഒരു അംഗത്തിനെ കൂടി ജമാ അത്തിൽ നിന്നും സസ്പെൻ്റ് ചെയ്തു.
ഗുരുപുരം സ്വദേശിയായ യുവാവിനെതിരെയാണ് നടപടി. അമ്പലത്തറ പോലീസ് ലഹരി പദാർത്ഥങ്ങൾ കൈവശം വെച്ചതിന് കെസെടുത്തതിന് പിന്നാലെയാണ് ജമാഅത്ത് കമ്മറ്റിയുടെയും നടപടി.
മൂന്നാം മൈൽ സ്വദേശിക്കെതിരെ ജമാഅത്ത് കമ്മിറ്റി നേരത്തെ നടപടി സ്വീകരിച്ചിരുന്നു.
ജമാഅത്ത് പരിധിയിൽ കഞ്ചാവ് മയക്കുമരുന്നുമാഫിയകൾ വർദ്ധിച്ച് വരുന്നുണ്ടന്നും ഇത്തരക്കാരെ നിരീക്ഷിച്ച് വരികയാണന്നും തെളിവുകൾ ലഭിച്ചാൽ ഇത്തരക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന്
0 Comments