Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് വ്യാപാരികളിൽ ഡെങ്കിപ്പനി പടർന്നു, 40ഓളം പേർ ചികിത്സയിൽ, രണ്ട് സ്ഥാപനങ്ങൾ അടച്ചു

കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് വ്യാപാരികൾക്കിടയിൽ ഡെങ്കിപ്പനി പടർന്നുപിടിച്ചു നാൽപ്പതിലേറെ കച്ചവടക്കാരെയും ജീവനക്കാരെയുംഡെങ്കിപ്പനി ബാധിച്ചും ഡെങ്കിപ്പനിയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു കാഞ്ഞങ്ങാട് പഴയ ബസ്റ്റാൻഡ് പരിസരത്തുള്ള വ്യാപാരികളിലാണ് ഡെങ്കിപ്പനി പടർന്നത് കഴിഞ്ഞ മൂന്നാഴ്ച മുമ്പാണ് ഡെങ്കിയുടെ ലക്ഷണം കണ്ടു തുടങ്ങിയത് പിന്നീട് കൂടുതൽ വ്യാപാരികളിലേക്കും ജീവനക്കാരിലേക്കും പകരുകയായിരുന്നു ഏറെ വൈകിയാണ് ആരോഗ്യവിഭാഗം സംഭവം അറിയുന്നത് അപ്പോഴേക്കും ഡെങ്കിപ്പനി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടർന്നിരുന്നു സ്ഥാപന ഉടമയ്ക്കും  ജീവനക്കാരിലേക്കും ഡെങ്കിപ്പടർന്നതോടെ പഴയ ബസ്റ്റാൻഡ് പരിസരത്തെ ഒരു ഫാൻസി കട ദിവസങ്ങളായി അടച്ചുപൂട്ടി ബസ്റ്റാൻ്റിന് കിഴക്കുഭാഗത്ത് ഒരു ധനകാര്യ സ്ഥാപനം
 മുഴുവൻ ജീവനക്കാർക്കും ഡെങ്കിപ്പനി ബാധിച്ച തി നെതുടർന്ന് ദിവസങ്ങളോളം അടച്ചുപൂട്ടി  മൂന്നാഴ്ചയായി ഡെങ്കിപ്പനി വ്യാപകമായി പടരുമ്പോഴും ആരോഗ്യ വിഭാഗം ഇത റിഞ്ഞിരുന്നില്ല രണ്ടുദിവസം മുൻപ് മാത്രമാണ് ആരോഗ്യ വിഭാഗം നഗരത്തിൽ പടർന്നു പിടിച്ച ഡെങ്കിപ്പനിയെ
ക്കുറിച്ച് അറിയുന്നത് നാൽപ്പതിലേറെ പേർക്ക് ഡെങ്കിപ്പനിയും  ലക്ഷണമോ ഉണ്ടായിട്ടുണ്ടെന്ന് വ്യാപാരികൾ പറയുമ്പോൾ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പക്കൽ ഇതുസംബന്ധിച്ച് യാതൊരു കണക്കു മില്ല ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്ന് മാത്രമേ ഇത് സംബന്ധിച്ചുള്ള വ്യക്തമായ വിവരം അറിയുകയുള്ളൂ വെന്നാണ് കാഞ്ഞങ്ങാട് നഗരസഭആരോഗ്യ വിഭാഗം പറഞ്ഞത് ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ പക്കലും ഇത് സംബന്ധിച്ച വ്യക്തമായ കണക്കില്ല കാഞ്ഞങ്ങാട് നഗരത്തിലെ വ്യാപാരികൾക്കും ജീവനക്കാരിലും എത്ര എത്രപേർക്കാണ് ഡെങ്കി ബാധിച്ചത് എന്നത് സം
ബന്ധിച്ച് വ്യക്തമായ കണക്ക് ശേഖരിക്കാൻ ആരോഗ്യ വിഭാഗത്തിന് ഇനിയും സാധിച്ചിട്ടില്ല 40ലേറെ പേർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.  മൂന്നുനാലും ജീവനക്കാർ ഡെങ്കിപ്പനി ബാധിച്ച കടകളുണ്ട്. മൂന്നാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ചുംലക്ഷണമുള്ളവരോ ആയ39 പേർ ചികിത്സ തേടിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ വി രാംദാസ് പറഞ്ഞു മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു   ബസ്റ്റാന്റിന്റെ വിവിധ ഭാഗങ്ങളിൽ കെട്ടിക്കിടക്കുന്ന മലിനജലവും മാലിന്യവും ഡെങ്കിക്ക് കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യങ്ങൾ കെട്ടിക്കിടക്കുകയാണ് നഗരസഭ കോട്ടച്ചേരി മത്സ്യ മാർക്കറ്റിന്റെ പരിസരം മാലിന്യത്താൽ നിറഞ്ഞിട്ടുണ്ട് രോഗം ബാധിച്ച ചിലർ ആശുപത്രി വിട്ടിട്ടുണ്ട്  ഇപ്പോഴും നിരവധി പേർ ചികിത്സയിലാണ് ഗുരുതര നിലയിലായ ഒരാൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ഏറെ വൈകിയാണെങ്കിലും സംഭവം മറിഞ്ഞ ഉടൻ ജില്ലാ ആരോഗ്യ വിഭാഗവും നഗരസഭ ആരോഗ്യ വിഭാഗവും നഗരത്തിൽവ്യാപകമായ ശുചീകരണ പ്രവർത്തിയിൽ ഏർപ്പെട്ടു മാലിന്യങ്ങൾ നീക്കം ചെയ്തും പ്രദേശങ്ങളിൽ മരുന്നുകൾ തെളിച്ചും ശുചീകരണ പ്രവർത്തികൾ നടത്തിവരികയാണ് ഈ ഭാഗങ്ങളിലെ കിണറുകളിൽ നിന്നും മറ്റ് ജലസ്രോതസ്സുകളിൽ നിന്നും സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പുറത്ത് വരുന്ന കണക്കുകളെക്കാൾ കൂടുതൽ പേർക്ക് രോഗം ബാധിച്ചിട്ടുണ്ടാകാമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന.
പടം :നഗരസഭ കോട്ടച്ചേരി മൽസ്യ മാർക്കറ്റ് പരിസരത്തെ മാലിന്യങ്ങൾ എലികളും പട്ടികളും കൊതുകുകളും ഇവിടം വിഹരിക്കുകയാണ്

Reactions

Post a Comment

0 Comments