Ticker

6/recent/ticker-posts

ഹൊസ്ദുർഗ് ഹൗസിംഗ് സൊസൈറ്റിയിലേക്ക് യൂത്ത്കോൺഗ്രസ് പ്രവർത്തകർ ഇരച്ച് കയറി മിനുട്സ് ബുക്ക് തട്ടിയെടുത്തു

കാഞ്ഞങ്ങാട് കോൺഗ്രസിന്റെ നിയന്ത്രണത്തിലുള്ള ഹൊസ്ദുർഗ്
 ഹൗസിംഗ് സൊസൈറ്റിയിൽ ഡയറക്ടർമാരുടെയോഗത്തിനിടെ നാടകീയ രംഗങ്ങൾ 
രണ്ട്ഡയറക്ടർ മാർയോഗത്തിൽ നിന്നും ഇറങ്ങി പോയി.പിന്നാലെ ഹൗസിംഗ് സൊസൈറ്റി ഓഫീസിലേക്ക് ഇരച്ചുകയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഓഫീസിനകത്ത് രേഖകൾ ഉൾപ്പെടെകീറി നശിപ്പിക്കുകയും മിനിറ്റ് ബുക്ക് തട്ടിയെടുത്ത് സ്ഥലം വിടുകയും ചെയ്തു ഹൗസിംഗ് സൊസൈറ്റിയിൽ ഒഴിവുള്ള അറ്റൻഡർ തസ്തികയിലേക്ക് ഉദ്യോഗാ
ർത്ഥിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് കയ്യാങ്കളിയുടെ വക്കിലെ ത്തിയത് പാർട്ടി നിർദ്ദേശിച്ച ആളെ തഴഞ്ഞ് മറ്റൊരാൾക്ക് ജോലി നൽകാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ
 പ്രതിഷേധം ഒമ്പതംഗ
 ഡയറക്ടർ ബോർഡിൽ 7 പേർ കോൺഗ്രസ് അംഗങ്ങളും രണ്ടുപേർ മുസ്ലിം ലീഗ് അംഗങ്ങളുമാണ് കോൺഗ്രസിലെ മാധവൻ നായർ ആണ് സൊസൈറ്റിയുടെ പ്രസിഡന്റ് മുസ്ലിം ലീഗിൽ നിന്നുള്ള ടി എച്ച് ഖാദർ ആണ് സൊസൈറ്റിയുടെ വൈസ് പ്രസിഡണ്ട് ഇന്നലെ നടന്ന ഡയറക്ടർ യോഗത്തിൽ എട്ടു പേരാണ് പങ്കെടുത്തിരുന്നത് ആറുമാസം മുമ്പ് നടന്ന പരീക്ഷയുടെ അടിസ്ഥാനത്തിൽ ഈ ബാങ്കിൽ നേരത്തെ ജോലി ചെയ്തിരുന്ന ദിനേശൻ എന്നയാളുടെ ബന്ധു വെള്ളിക്കോത്ത് സ്വദേശി ശിവപ്രസാദിന് ജോലി നൽകാൻ തീരുമാനമെടുക്കുന്നതിനു വേണ്ടിയാണ് ഇന്നലെ ഡയറക്ടർ ബോർഡ് യോഗം ചേർന്നത് യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് സി ഷിബിൻ പുതുക്കൈക്ക് ജോലി നൽകണമെന്ന ഡി
സിസി ,കെ പി സി സി
നിർദേശം മറികടന്നാണ് മറ്റൊരാൾക്ക് ജോലി നൽകാൻ തീരുമാനമു ണ്ടായത്ത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹിക്ക് ജോലി നൽകാതിരിക്കുകയും നിർദ്ദേശം ലംഘിച്ച് മറ്റൊരാൾക്ക് ജോലി നൽകാനുള്ള ഭൂരിഭാഗം ഡയറക്ടർമാരുടെയും പ്രസിഡന്റിന്റെയും നീക്കത്തിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ ഡയറക്ടർ അംഗങ്ങളായ മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി സി. ശ്യാമള ബ്ലോക്ക് കോൺഗ്രസ് കാഞ്ഞങ്ങാട് ജനറൽ സെക്രട്ടറി വി. വി നിശാന്തി എന്നിവർ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി ഇറങ്ങിപോക്കിന് പിന്നാലെ ഹൗസിംഗ് സൊസൈറ്റിയിലേക്ക് ഇരച്ചുകയറിയ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പത്തോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഓഫീസിനകത്ത് പതിച്ചിരുന്ന മാർക്ക് ലിസ്റ്റ് ഉൾപ്പെടെ കീറി നശിപ്പിക്കുകയും മിനുട്സ് ബുക്കെടുത്ത് സ്ഥലം വിടുകയും ചെയ്തത് പാർട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്ന യുവാക്കളെ തഴഞ്ഞുകൊണ്ട് നിയമനം നടത്താനുള്ള നീക്കത്തിനെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ ഉത്തര മലബാറിനോട്പറഞ്ഞു സംഘർഷ വിവരം അറിഞ്ഞു പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇത് സംബന്ധിച്ച് സൊസൈറ്റിയുമായി ബന്ധപ്പെട്ടവർ പോലീസിൽ പരാതിയൊന്നും നൽകിയിട്ടില്ല യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൈക്കലാക്കിയിട്ടുള്ള മിനുട്ട് ബുക്ക് തിരികെ ലഭിക്കണമെ ന്ന് ആവശ്യപ്പെട്ട് സൊസൈറ്റിയിലെ ഡയറക്ടർമാർ ഡിസിസിയെ സമീപിച്ചിട്ടുണ്ട്

Reactions

Post a Comment

0 Comments