കാഞ്ഞങ്ങാട്:പെരിയ ദേശീയപാതയിൽ നിർമ്മാണത്തിലുള്ള മേൽപ്പാലം തകർന്നുവീണു, 10 തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന അടിപ്പാത കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെയാണ് തകര്‍ന്നുവീണത്.. പെരിയ ടൗണിന് സമീപം നിര്‍മിക്കുന്ന പാലമാണ് തകര്‍ന്നത്. ഒരു തൊഴിലാളിക്ക് പരുക്കേറ്റു. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. തൊഴിലാളികള്‍ ഈ സമയത്ത് നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നു. രാത്രികാലങ്ങളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കാറുണ്ട്. നിര്‍മാണത്തിലെ അപാകതയാണോ പാലം തകരാന്‍ കാരണമെന്ന് വ്യക്തമായിട്ടില്ല.
0 Comments