കാഞ്ഞങ്ങാട് :ഷിപ്പിങ്ങ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത യുവാക്കളിൽ നിന്നും പണം തട്ടിയെടുത്ത മഹാരാഷ്ട്ര സ്വദേശിക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു.പനയാൽ പാക്കം അമ്പലത്തിങ്കൽ ഹൗസിൽ ശ്യാം കൃഷ്ണന്റെ പരാതിയിൽ താനാ ബോളിഞ്ഞെ മുൾജീ ഭായി മേത്ത സ്കൂളിന് സമീപം ഗോകുൽ ടൗൺഷിപ്പിൽ അമിത് ശാരദ് മോദക്കി (50) നെതിരെയാണ് കേസ്. 2022 ജൂണിലാണ് പണം വാങ്ങിയത്. അയിസ ക്രൂസ് ലൈൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഷിപ്പിങ്ങ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് ശ്യാമിന്റെയും സുഹൃത്തുക്കളുടെയും കൈയ്യിൽ നിന്നും 240000 രൂപയാണ് വാങ്ങിയത്. ജോലി നൽകാതെ വാങ്ങിയ പണം തിരിച്ചു നൽകാതെയും വഞ്ചിച്ചുവെന്നാണ് പരാതി.
0 Comments