കാഞ്ഞങ്ങാട് : ബസ് യാത്രക്കിടെ പരിചയമുണ്ടാക്കി
19 വയസുകാരിയായ വിദ്യാർത്ഥിനിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ.
കാഞ്ഞങ്ങാട് - പാണത്തൂർ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവർ കോളിച്ചാൽ
പതിനെട്ടാം മൈലിലെ റെനിൽ വർഗീസിനെ 39 യാണ്
രാജ പുരം പൊലീസ് ഇൻസ്പെക്ടർ കൃഷ്ണൻ കെ. കാളിദാസ് അറസ്റ്റ് ചെയ്തത്.
ബലാത്സംഗ കേസിൽ പ്രതിയെ 14 ദിവസത്തേക്ക് ഹോസ്ദുർഗ് കോടതി റിമാൻഡ് ചെയ്തു. പ്രതിയെ അടുത്ത ആഴ്ച കസ്റ്റഡിയിൽ വാങ്ങുമെന്ന്
പൊലീസ് പറഞ്ഞു.
പ്രതിക്കെതിരെ അഞ്ച് ക്രിമിനൽ കേസുകൾ രാജപുരം പൊലീസ് സ്റ്റേഷനിൽ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
2011 വർഷത്തിൽ ജൂൺ മാസം 17 തിയ്യതി കമുകനോത്ത് 18 ആം മൈൽ സിനിമാ തിയേറ്ററിനു പിറക് വശം സംസാരിച്ച് കൊണ്ടിരുന്ന സ്ത്രീയെ തിയേറ്ററിനകത്ത് ബലമായി കൊണ്ട് പോയി ബലാത്സംഗം ചെയ്തതിന് പ്രതി ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഈ കേസ് പിന്നീട് ഒത്ത് തീർപ്പാക്കി എന്ന് പറയുന്നു. അടിപിടിയിൽ ഏർപ്പെട്ടത്തിനും മദ്യപിച്ച് കുഴപ്പ
മുണ്ടക്കിയതിനും കേസുകളിൽ പ്രതിയായിട്ടുണ്ട്. ഡ്രൈവറായ പ്രതി ബസിൽ സ്ഥിരമായി കയറിയിരുന്ന പരാതിക്കാരിയുടെ ഫോൺ നമ്പർ കൈക്കലാക്കി ബന്ധം സ്ഥാപിച്ചു വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിൽ കൊണ്ട്പോയി നിർബന്ധിച്ച് ബലാത്സംഗം ചെയ്തു വെന്നാണ് കേസ്.
റെനിൽ വർഗീസ് വിദ്യാർത്ഥിനിയെ കൊണ്ട് പോയ കാർ കണ്ടെത്തുന്നതിന് അന്വേഷണം നടക്കുന്നു. പനത്തടി - റാണിപുരം റോഡിലെ ക്യാർട്ടേഴ്സിലും വീട്ടിലും കാറിലും ഉൾപ്പെടെവിദ്യാർത്ഥിനി പീഡനത്തിനിരയായി.കസ്റ്റഡിയിൽ എടുത്ത് പ്രതിക്കെതിരെ കൂടുതൽ അന്വേഷണം നടക്കുമെന്ന് പൊലീസ് പറഞ്ഞു.
0 Comments