Ticker

6/recent/ticker-posts

ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചു വീട്ടമ്മക്ക് ഗുരുതരമായി പൊള്ളലേറ്റു

കാഞ്ഞങ്ങാട് :ഗ്യാസ് സിലിണ്ടറിന് തീ പിടിച്ച് വീട്ടമ്മക്ക് ഗുരുതരമായി പൊള്ളലേറ്റു മകൻ രക്ഷപ്പെട്ടു.
  കളനാട് ചെരുമ്പ യിൽ ഇന്ന് രാത്രിയാണ് അപകടം.
   വീട്ടിൽ അടുക്കളയിൽ പാചകം ചെയ്യവേ പാചക ഗ്യാസ് സിലിണ്ടറിന് തീ പിടിക്കുകയായിരുന്നു. ചോർച്ചയുണ്ടായാണ് തീ പിടിച്ചതെന്നാണ് കരുതുന്നത്. ചെരുമ്പ കാര്യടുക്കം റോഡിലെ അബ്ബാസിന്റെ ഭാര്യ
 ജമീല  60 ക്കാണ് പൊള്ളലേറ്റത്. ഗുരുതരമായ പരിക്കുകളോടെ കാസർകോട് ആശുപത്രിയിലും  തുടർന്ന് മംഗ്ളുരു ആശുപത്രിയിലും പ്രവേശിപ്പിച്ചു.  സംഭവ സമയം വീട്ടിൽ ജമീലയുടെ മകൻജംഷീർ 25 ഉണ്ടായിരുന്നു. 
60  ശതമാനത്തോളം പൊള്ളലേറ്റു.

പടം :തീ പിടിച്ച പാചക വാതക സിലിണ്ടർ
Reactions

Post a Comment

0 Comments