കാഞ്ഞങ്ങാട് :
ചിത്താരി സ്വദേശി കുവൈത്തിൽ നിര്യാതനായി. ചിത്താരിയിലെ പരേതനായ ഡ്രൈവർ മുഹമ്മദ് കുഞ്ഞിയുടെ മകൻ അബ്ദുള്ള (54)യാണ് അന്തരിച്ചത്. ഇന്നലെ രാവിലെ ഹൃദയാഘാതമുണ്ടായാണ് മരണം. മിന പോർട്ടിലെ ജോലിക്കിടെയാണ് മരണം. വർഷങ്ങളായി കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നു. മാതാവ് ഖദീജ. ഭാര്യ ടി. താഹിറ . മക്കൾ മുഹമ്മദ് ഹൈറാസ് , മുഹമ്മദ് അനാസ്. സഹോദരങ്ങൾ . ദൈനബി, ജമീല , ഖൈറു, ആയിഷ, അസീസ്, അമീർ .
0 Comments