അറസ്റ്റിൽ . ചിത്താരി വി.പി. റോഡിലെ
അസ്ക്കർ
ജി മൻസിലിൽ നിസാർ 36 ആണ് പിടിയിലായത്. ജി
ല്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഐ പി എസിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന ഓപ്പറേഷൻ ക്ലീൻ കാസറഗോഡ് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടത്തിയ പരിശോധന യിലാണ് സ്വർണം പിടികൂടിയത്.കാഞ്ഞങ്ങാട് DYSP പി. ബാലകൃഷ്ണൻ നായരുടെയും ഹോസ്ദുർഗ് ഇൻസ്‌പെക്ടർ കെ പി. ഷൈനിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ പുതിയകോ ട്ടയിൽ നടത്തിയ പരിശോധനയിലാണ് കണ്ണൂർ എയർപോർട്ടിൽ ഇറങ്ങി ചിത്താരിയിലേക്ക് കാറിൽ വരികയായിരുന്ന യാത്രക്കാരന്റെ ബാഗിൽ നിന്നും എമർജൻസി ലൈറ്റിന്റെ അകത്തു ഈയം പൂശി ഒളിപ്പിച്ചു കടത്തുകയായിരുന്ന 858 ഗ്രാം സ്വർണം കണ്ടെത്തിയത്..പോലീസ് സംഘത്തിൽASI ശശിധരൻ, CPO സുജിത് ഡ്രൈവർ സനൂപ് എന്നിവരുമു ണ്ടായിരുന്നു.
0 Comments