Ticker

6/recent/ticker-posts

നവകേരള സദസിന് പണം അനുവദിക്കുന്നതിനെ ചൊല്ലി നഗരസഭ കൗൺസിലിൽ ഭരണ പ്രതിപക്ഷ തർക്കം

കാഞ്ഞങ്ങാട് : നവകേരള സദസിന് പണം അനുവദിക്കുന്നതിനെ ചൊല്ലി നഗരസഭ കൗൺസിലിൽ ഭരണ പ്രതിപക്ഷ തർക്കം.ബി.ജെ പി അംഗങ്ങളും പണം അനുവദിക്കുന്നതിനെ എതിർത്തു.
പ്രതിപക്ഷ വിയോജിപ്പ് മറി കടന്ന് നവകേരള സദസിന് ഫണ്ട് അനുവദിച്ച് കാഞ്ഞങ്ങാട് നഗരസഭ കൗൺസിൽ
യോഗത്തിൽ തീരുമാനമെടുത്തു.
ഇന്ന് ഉച്ചയ്ക്ക് ചേർന്ന കാഞ്ഞങ്ങാട് നഗര സഭ കൗൺസിൽ യോഗത്തിൽ മൂന്നാം നമ്പർ അജണ്ടയായാണ് വിഷയം വന്നത്.   ചീഫ് സെക്രട്ടറിയുടെ സർക്കാർ ഉത്തരവ് പ്രതിപക്ഷം എതിർക്കുകയും വിയോജനം രേഖപ്പെടുത്തുകയും ചെയ്തു, ക്ഷേമ പെൻഷൻ പോലും ലഭിക്കാതെ ജനങ്ങൾ കഷ്ടപ്പെടുമ്പോൾ സർക്കാർ വക ധൂർത്തിന് നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നത് ധാർമികതയ്ക്ക് പോലും നിരക്കാത്തതാണെന്ന് യുഡിഎഫ് പാർലമെന്റ് പാർട്ടി ലീഡർ കെ. കെ. ജാഫർ അഭിപ്രായപ്പെട്ടു.കെ. കെ. ബാബു, സെവൻ സ്റ്റാർ അബ്ദുൽ രഹിമാൻ, ടി .മുഹമ്മദ്‌ കുഞ്ഞി, വി. വി. ശോഭ, ടി .കെ . സുമയ്യ, സി. എച് . സുബൈദ, ആയിഷ അഷ്‌റഫ്‌, റസിയ ഗഫൂർ,അനീസ ഹംസ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പ്രതിപക്ഷ എതിർപ്പ് രൂക്ഷമായപ്പോൾ വോട്ടിനിടാമെന്നായി ഭരണപക്ഷം. എന്നാൽ പ്രതിപക്ഷം ഇതിന് വഴങ്ങിയില്ല. 

Reactions

Post a Comment

0 Comments