Ticker

6/recent/ticker-posts

പുലിയെ കണ്ടതായി നാട്ടുകാർ വനപാലകർ അന്വേഷണമാരംഭിച്ചു

പരപ്പ:ബളാൽമരുതോം ചുള്ളിയിൽ പുലിയെ കണ്ടതായി സംശയം.ചുള്ളിയിൽ റോഡിലാണ് കണ്ടത്.   പാടിയിൽ റോഡ് കുറുകെ കടന്നതായാണ് സംശയം. ഇതുവഴി വാഹനത്തിൽ പോയ കപ്പള്ളി സ്വദേശിയാണ് പുലി റോഡ് കുറുകെ കടക്കുന്നത് കണ്ടത്. വിവരമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലി സാന്നിധ്യം കണ്ടെത്താനാ യില്ല.റോഡിന്റെ ഇരുഭാഗവും വനപ്രദേശമാണ്.മറുവശത്തെ വനത്തിലേക്ക് ഇറങ്ങിപ്പോകുന്നതാണ് കണ്ടത്.പരിശോധനയിൽ കാൽപ്പാടുകളും കണ്ടെത്താനായില്ല.ഇവിടെ അടുത്തകാലത്ത് പുലി സാന്നിധ്യ മുണ്ടായിട്ടില്ലെന്നാണ് വനപാലകർ അറിയിച്ചത്.പ്രദേശത്തെ വളർത്തു മൃഗങ്ങളെ അക്രമിച്ചതായും കണ്ടെത്താനായില്ല.നാട്ടുകാരിൽ സംശയമുയർന്ന സാഹചര്യത്തിൽ പ്രദേശത്ത് ക്യാമറ സ്ഥാപിക്കുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.
Reactions

Post a Comment

0 Comments