Ticker

6/recent/ticker-posts

റോഡ് തകർന്ന് പാതാളക്കുഴിയായി പ്ലാന്റ് ഉപരോധിച്ച് നാട്ടുകാർലോറികളെ തടഞ്ഞു

കാഞ്ഞങ്ങാട് : പി.ഡബ്ളിയു.ഡി റോഡ് തകർന്ന് തരിപ്പണമായതിനെ തുടർന്ന് പൊറുതി മുട്ടിയ നാട്ടുകാർ കൺസ്ട്രക്ഷൻ കമ്പനിയുടെ പ്ലാന്റ് ഉപരോധിക്കുകയും ലോറികൾ തടഞ്ഞിടുകയും ചെയ്തു.
അമ്പലത്തറ , ചാലിങ്കാൽ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മീങ്ങോത്ത്‌ ഇ.എം.എസ് കലാ കായിക വേദിയുടെ നേതൃത്വത്തിൽ നാട്ടുകാർ ഇ ന്നലെ രാവിലെയാണ് ഇവിടത്തെ കൺസ്ട്രക്ഷൻ കമ്പനിയുടെ പ്ലാന്റ് ഉപരോധിച്ചത്. മൂന്ന് മണിക്കൂർ സമയം കമ്പനിയുടെ
 ലോറികൾ സർവീസ് നടത്താൻ വിടാതെ തടഞ്ഞു. പ്ലാന്റിലേക്ക് വാഹനങ്ങളെത്തുന്നത് മൂലമാണ് ചാലിങ്കാൽ മുതൽ മീങ്ങോത്ത് വരെ റോഡുകൾ പൂർണമായും തകർന്ന തെന്ന് നാട്ടുകാർ പറഞ്ഞു. ടിപ്പർ ,ടോറസ് ഉൾപെടെ വലിയ വാഹനങ്ങൾ ഭാരം കയറ്റി ഏത് സമയത്തും സർവീസ് നടത്തുന്നുണ്ട്. ദേശീയ പാത നിർമ്മാണത്തിന് പ്ലാന്റിൽ നിന്നു മാണ് മെറ്റലും മറ്റും കൊണ്ട് പോകുന്നത്. ദേശീയ പാത പോലെ തിളങ്ങി നിന്ന റോഡിന്റെ അവസ്ഥ ഇന്ന് അതിദയനീയമാണ്. നാട്ടുകാരും വിവിധ സംഘടനകളും നിരവധി സമരം നടത്തി. റോഡ് നന്നാക്കാമെന്ന് കമ്പനി ഉടമകൾ പറയുന്നതല്ലാതെ പരിഹാരമുണ്ടാകുന്നില്ല. ഇതേ തുടർന്നാണ് വീണ്ടും സമരത്തിനിറങ്ങിയത്. പരിഹാരമുണ്ടാകുന്നില്ലെങ്കിൽ സമരം തുടരാനാണ് തീരുമാനം.
പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിലാണ് ഇന്നലെ വൈകീട്ടോടെ സമരം അവസാനിപ്പിച്ചത്.
 
പടം : മീങ്ങോത്ത് നാട്ടുകാർ കൺസ്ട്രക്ഷൻ കമ്പനിയുടെ പ്ലാന്റ് ഉപരോധിക്കുന്നു.

Reactions

Post a Comment

0 Comments