ഐഷാൽ മെഡിസിറ്റി കാഞ്ഞങ്ങാട്. പത്ര പ്രസ്താവന.
ഞങ്ങളുടെ സ്ഥാപനത്തിൽ വെച്ച് പ്രസവ ചികിത്സയ്ക്ക് അമിതമായ രീതിയിൽ അനസ്തീഷ്യ നൽകിയത് കൊണ്ടാണ് കാഞ്ഞങ്ങാട് സ്വദേശിയായ യുവതി ഇരുപത് ദിവസത്തിനു ശേഷം മംഗലാപുരത്തെ ആശുപത്രിയിൽ വെച്ച് മരിക്കാൻ കാരണമായതെന്ന രീതിയിൽ ചില സായാഹ്ന പത്രങ്ങളിലും സോഷ്യൽ മീഡിയ പ്രൊഫൈലുകളിലും, ആശുപത്രിയുടെ ചിത്രം ഉൾപ്പെടുത്തി കൊണ്ടുള്ള വാസ്‌തവ വിരുദ്ധമായ വാർത്തകൾ ശ്രദ്ധയിൽ പെടുകയുണ്ടായി.
ഒക്ടോബർ ഇരുപത്തി ഒൻപതാം തിയതി ശസ്ത്രക്രിയക്കിടെ പ്രസ്‌തുത രോഗിക്ക് ഹൃദയ സ്തംഭനം സംഭവിക്കുകയായിരുന്നു.
ആവശ്യമായ അടിയന്തിര ചികിത്സ നൽകി രോഗിയെ തുടർ ചികിത്സക്കായി മംഗലാപുരത്തേ ഹയർ സെൻ്ററിലേക്ക് മാറ്റുകയും ആഴ്‌ചകൾക്കു ശേഷം അവിടെ വെച്ച് യുവതി മരണപ്പെടുകയുമായിരുന്നു.
ഏതൊരു രോഗിയുടെയും വിയോഗം ആശുപത്രികളെയും ജീവനക്കാരെയും ഡോക്ടർമാരെയും സംബന്ധിച്ചിടത്തോളം ഏറ്റവും വിഷമകരം തന്നെയാണ്. പ്രസ്‌തുത രോഗിക്ക് ലഭ്യമായ എല്ലാ ചികിത്സയും നൽകി തുടർ ചികിത്സക്കായി ഹയർ സെൻ്ററിലേക്ക് മാറ്റുമ്പോൾ രോഗിയുടെ ജീവൻ രക്ഷിക്കാൻ എല്ലാ വഴിയും തേടുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. നിർഭാഗ്യവശാൽ ചികിത്സക്ക് പ്രതികരിക്കാതെ രോഗി നമ്മെ വിട്ടു പോവുകയാണ് ഉണ്ടായത്.
ചികിത്സ സംബന്ധമായ എല്ലാ രേഖകളും രോഗിയുടെ ബന്ധുക്കൾക്ക് കൈ മാറുകയും
വിവരങ്ങൾ അവരെ ധരിപ്പിക്കുകയുണ്ടായി.
സംഭവിച്ചതിനു വിപരീതമായി ആശുപത്രിയെ അപകീർത്തി പെടുത്തുന്നതും ജീവനക്കാരെ തേജോ വധം ചെയ്യുന്നതുമായ വാർത്തകൾ തുടരെ തുടരെ സാമൂഹിക പത്ര മാധ്യമങ്ങളിൽ കാണാൻ ഇടയായി.
യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രിയെയും ഡോക്ടർമാരെയും അപകീർത്തിപ്പെടുത്തിയുള്ള അത്തരം വാർത്തകൾക്ക് പിന്നിൽ ചില തല്‌പര കക്ഷികളുടെയും, സ്ഥാപനങ്ങളുടെയും നിക്ഷിപ്‌ത താല്‌പര്യമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.
കാസറഗോഡ് ജില്ലയുടെ ആരോഗ്യമേഖലയിൽ ചെറിയൊരു കാലയളവിൽ ഉയർന്നു വന്നൊരു
സ്ഥാപനത്തെ തകർക്കാൻ ഉള്ള സംഘടിത ആക്രമണമെന്നോളം സോഷ്യൽ മീഡിയയിലും, സായാഹ്ന പത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന വാസ്‌തവ വിരുദ്ധമായ വാർത്തകൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഞങ്ങൾ നിർബന്ധിതരായിരിക്കുകയാണ്. സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സത്യവിരുദ്ധമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നതിൽ നിന്നും വിട്ടു നിൽക്കാൻ അപേക്ഷ.
മാനേജ്മെന്റ്റ്
ഐഷാൽ മെഡിസിറ്റികാഞ്ഞങ്ങാട്.
0 Comments