മേൽപ്പറമ്പ്:ടിക്കറ്റെടുക്കാൻ പറഞ്ഞ വിരോധത്തിന് കെ.എസ്. ആർ.ടി.സി ബസ് കണ്ടക്ടറെ മർദ്ദിച്ചു. താഴെ കളനാട് വെച്ചാണ് സംഭവം.ഇവിടെനിന്ന് ബസിൽ കയറിയ കയറിയ യാത്രക്കാരനോട് ടിക്കറ്റെടു ക്കാൻ പറഞ്ഞപ്പോഴാണ് കണ്ടക്ടർക്കു നേരെ തിരിഞ്ഞതെന്ന് പറയുന്നു കണ്ണൂർ മുണ്ടേരി ഏച്ചൂർ കൂട്ടം ഗംഗ പ്രസീതത്തിൽ കെ സുജിത്തി(41) ന്റെ പരാതിയിൽ അനിൽകുമാറിനെ തിരെ മേൽപ്പറമ്പ് പൊലീസ് കേസെടുത്തു. തലയ്ക്കടിച്ചും കൈക്കും കഴുത്തിനും മാന്തി പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനാണ് കേസ്.
0 Comments