Ticker

6/recent/ticker-posts

യുവതിയെ സ്റ്റീൽ വടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു ഭർത്താവിന്റെ പേരിൽ കേസ്

കാഞ്ഞങ്ങാട്: സംശയത്തിന്റെ പേരിൽ യുവതിയെ  മർദ്ദിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ചന്തേര പൊലീസ് കേസെടുത്തു.കൊടക്കാട്  സ്വദേശിയായ 45 കാരനെതിരെയാണ് കേസ്.39 കാരിയായ ഭാര്യയാണ് പരാതി നൽകിയത്. 2004ലാണ് ഇവർ വിവാഹിതരായത്.എന്നാൽ 2011 മുതൽ ജോലിക്ക് പോകുന്നതിനെ എതിർക്കുകയും പുരുഷന്മാരോട് സംസാരിച്ചാൽ സംശയത്തിന്റെ പേരിൽ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും  പതിവായിരുന്നു.സംശയത്തിൻ്റെ പേരിലാണ് ഇന്നലെ സ്റ്റീൽ ദണ്ടു കൊണ്ട് മർദ്ദിച്ചതെന്നും
 പരാതിയിലുണ്ട്.
Reactions

Post a Comment

0 Comments