Ticker

6/recent/ticker-posts

പാറപ്പള്ളി സ്വദേശിയായ യുവാവ് കൊവ്വൽ പള്ളിയിൽ കലുങ്കിനെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ

കാഞ്ഞങ്ങാട് .അമ്പലത്തറ പാറപ്പള്ളി സ്വദേശിയായ യുവാവിനെ
കൊവ്വൽ പള്ളിയിൽ റോഡിൽ കലുങ്കിന് എടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പാറപ്പള്ളി സ്വദേശിയും 
കൊവ്വൽ പള്ളി മുന്നോട്ട് ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന കൃഷ്ണന്റെ മകൻ നിധീഷ്
40 ആണ് മരിച്ചത്. അലാമി പള്ളിയിലെ രാജ് റസിഡൻസിയിലെ ക്ലീനിങ് ജോലിക്കാരനായ യുവാവിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് വെള്ളക്കെട്ടിൽ  കിടക്കുന്നത് നാട്ടുകാർ കണ്ടെത്തിയത് .ഇന്നലെ രാത്രി 11 മണിക്ക് ശേഷം ബാറിൽ നിന്നും ജോലി കഴിഞ്ഞ് 
കൊവ്വൽ പള്ളിയിലെ വീട്ടിലേക്ക് പോയതായിരുന്നു. രാത്രി വൈകിയിട്ടും വീട്ടിലെത്താത്തതിനെത്തുടർന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല .ഇതിനിടയിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. വെള്ളക്കെട്ടിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം .
കൊവ്വൽപള്ളി കെഎസ്ടിപി പ്രധാന റോഡിൽ വർഷങ്ങളായി അപകടാവസ്ഥയിലായിരുന്ന കലുങ്ക് പൊളിച്ചു രണ്ടുദിവസം മുമ്പാണ് കുഴിയെടുത്തത്. ഈ കുഴിയിലാണ് മൃതദേഹം കാണപ്പെട്ടത് .ഏതെങ്കിലും വാഹനം ഇടിച്ചു തെറിപ്പിച്ച് കുഴിയിൽ വീണതാണോ യുവാവ് എന്നാണ് സംശയം.. അതല്ല അബദ്ധത്തിൽ വീണു മരിച്ചതാണോ എന്നും സംശയം ഉണ്ട് . 
പൊലീസ് സ്ഥലത്തെത്തി ബന്തവസ് ഏർപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ . കൊവ്വൽ പള്ളിയിലെ ഓമന ഭാര്യ. മക്കളില്ല.

Reactions

Post a Comment

0 Comments