Ticker

6/recent/ticker-posts

വീട്ടിൽ കുഴഞ്ഞു വീണ ഗൃഹനാഥൻ ആശുപത്രിയിൽ മരിച്ചു

കുറ്റിക്കോൽ:ബേഡഡുക്ക ചൊട്ട ഹൗസിലെ കാട്ടൂർ വേണുഗോപാലൻ നായർ (60) അന്തരിച്ചു. വീട്ടിൽ കുഴഞ്ഞു വീണ നിലയിൽ കണ്ട് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരിച്ചു. ഹൃദയാഘാതം മരണ കാരണമെന്ന് കരുതുന്നു.
കാട്ടൂർ കാർത്യായനി അമ്മയുടെയും പരേതനായ പി. കുഞ്ഞമ്പു നായരുടെയും മകനാണ്.ഭാര്യ: ശൈലജ. മകൾ: ശിവപ്രിയ. മരുമകൻ ഡിജേഷ് (ഗൾഫ്). സഹോദരങ്ങൾ: കെ. ബാലചന്ദ്രൻ നായർ, കെ. മധുസൂദനൻ നായർ, കെ.മണികണ്ഠൻ നായർ, കെ. സുരേഷ് കുമാർ, കെ. പുഷ്പലത, കെ.രത്നാവതി,കെ. പ്രേമലത, കെ. ശ്രീകല, പരേതനായ കെ.മാധവൻ നായർ.
Reactions

Post a Comment

0 Comments