Ticker

6/recent/ticker-posts

ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയതിൽ മുഖ്യമന്ത്രിക്ക് പങ്കെന്ന് വാട്സാപ്പ് പ്രചരണം പൊലീസ് കേസെടുത്തു

കാസർകോട് : കൊല്ലം ജില്ലയിൽ നിന്നുംആറ് വയസുകാരി അബിഗേലിനെ തട്ടിക്കൊണ്ട് പോയതിൽ മുഖ്യമന്ത്രിക്ക് പങ്കെന്ന് വാട്സാപ്പ് ഗ്രൂപ്പിൽ
പ്രചരണം നടത്തിയത് സംബന്ധിച്ച്
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പീപ്പിൾ യൂണിറ്റി ഓഫ് മഞ്ചേശ്വരം എന്ന ഗ്രൂപ്പിൽ മുഖ്യമന്ത്രിക്കെതിരെ വോയിസ് മെസേജ് ഇട്ട മൊബൈൽ നമ്പർ ഉടമക്കെതിരെയാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. കഴിഞ്ഞ 30 നാണ് വോയിസ് സന്ദേശം പ്രചരിച്ചത്. സമൂഹമാധ്യമത്തിൽ വോയിസ് പ്രചരിച്ചതായും മനപൂർവം കുഴപ്പമുണ്ടാക്കാനായിരുന്നു ശ്രമമെന്നാണ് കേസ്. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്നും അയച്ചു കിട്ടിയ
വോയിസ് സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്.
Reactions

Post a Comment

0 Comments