Ticker

6/recent/ticker-posts

കൊളവയൽ ലഹരി വിരുദ്ധ ജാഗ്രത സദസ് സിനിമ താരം ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ കൊളവയലിൽ ലഹരി മുക്ത ജാഗ്രതാ സമിതിയും ഹോസ്ദുർഗ് ജനമൈത്രി 
പൊലീസും കുടുംബശ്രീയും സംയുക്തമായി  ലഹരി വിരുദ്ധ ജന ജാഗ്രതാ സദസ് സംഘടിപ്പിച്ചു. ഇട്ടമ്മൽ ജംഗ്ഷനിൽ നടന്ന ജന ജാഗ്രതാ സദസ് സിനിമാ താരം പി. പി. കുഞ്ഞികൃഷ്ണൻ  ഉദ്ഘാടനം ചെയ്തു. ഡി. വൈ .എസ് . പി പി .ബാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. അജാനൂർ  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ് മുഖ്യാതിഥി ആയിരുന്നു. വടകര  
പൊലീസ് കൺട്രോൾ റൂം സീനിയർ സിവിൽ  ഓഫീസർ രംഗീഷ് കടവത്ത്  മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ മാരായ സി .എച്ച്.  ഹംസ,  അശോകൻ ഇട്ടമ്മൽ, കെ .രവീന്ദ്രൻ, സി .കുഞ്ഞാമിന, ഇൻസ്‌പെക്ടർ കെ.പി.ഷൈൻ,ജനമൈത്രി ബീറ്റ് ഓഫീസർ മാരായ കെ .രഞ്ജിത്ത് കുമാർ,  ടി .വി .പ്രമോദ്, ജാഗ്രതാ സമിതി ചെയർമാൻ എം  . നാരായണൻ, കൺവീനർ ഷംസുദീൻ കൊളവയൽ, എം. ഹമീദ് ഹാജി, സുറൂർ മൊയ്തു ഹാജി, കാറ്റാടി കുമാരൻ, ഉസ്മാൻ ഖലീജ്, അബൂബക്കർ കൊളവയൽ  സംസാരിച്ചു.
Reactions

Post a Comment

0 Comments