കാഞ്ഞങ്ങാട് :കഞ്ചാവ് സിഗരറ്റ് വലിക്കുന്നതിനിടെ ഇതര സംസ്ഥാനത്തെ
നാല് യുവാക്കളെ പൊലീസ് പിടികൂടി. പള്ളിക്കര, ബേക്കൽ, കോട്ടക്കുന്ന്, അരളിക്കട്ട ഭാഗത്ത് നിന്നു മാണ് കഞ്ചാവ് ഉപയോഗിച്ച വരെ ബേക്കൽ പൊലീസ് പിടികൂടിയത്. അരളിക്കട്ടയിൽ നിന്നും
29 കാരനായ വെസ്റ്റ് ബംഗാൾ സ്വദേശിയെയാണ് പിടികൂടിയത്. കോട്ടക്കുന്ന് നിന്നും 31 കാരനായവെസ്റ്റ് ബംഗാൾ സ്വദേശിയെ പിടികൂടി. ബേക്കൽ ജംഗ്ഷനിൽ നിന്നും 43 കാരനായ കർണാടക സ്വദേശിയും പിടിയിലായി. പള്ളിക്കര ഓവർ ബ്രിഡ്ജ് പരിസരത്ത് നിന്നും വെസ്റ്റ് ബംഗാൾ സ്വദേശിയായ 19 കാരനും പിടിയിലായി.
0 Comments