Ticker

6/recent/ticker-posts

പള്ളിപ്പുഴ എ.കെ.ജി മന്ദിരത്തിന് നേരെ കരി ഓയിൽ ആക്രമണം

കാഞ്ഞങ്ങാട് :എ.കെ.ജി മന്ദിരത്തിന് നേരെ കരിയോയിൽ പ്രയോഗം. പള്ളിക്കര പള്ളിപ്പുഴ സി.പി.എം ഓഫീസ് ആയ എ.കെ.ജി മന്ദിരത്തിന് നേരെയാണ്  കരിയോയിൽ പ്രയോഗം ഉണ്ടായത്. ഓഫീസിന്റെ ചുമരിലും ബോർഡിലും ഉൾപ്പെടെ കരിയോയിൽ ഒഴിച്ച് വികൃതമാക്കി. സി.പി.എം പ്രവർത്തകൻ പി .രാമചന്ദ്രന്റെ പരാതിയിൽ 
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാട്ടിൽ ലഹളയുണ്ടാക്കുന്നതിനുവേണ്ടി സാമൂഹ്യദ്രോഹികൾ ആണ്  മന്ദിരത്തിന് നേരെ കരിയോയിൽ പ്രയോഗം നടത്തിയത് എന്നാണ് കരുതുന്നത് .
Reactions

Post a Comment

0 Comments