കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ടൗണിൽ കുത്തിയിരുന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഗതാഗതം സ്തംഭിപ്പിച്ചു.
പൊലീസ്
ബലം പ്രയോഗിച്ച്
യൂത്ത്കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാംങ്കൂട്ടത്തിലിനെ അറസ്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു കുത്തിയിരിപ്പ്.
യൂത്ത്കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിന് മുന്നിലായിരുന്നു സമരം. ഇന്ന്
വൈകീട്ടാണ് സമരം നടന്നത്.
പ്രതിഷേധപ്രകടനം നടത്തിയ
ശേഷം ഗതാഗതം തടഞ്ഞ് പ്രവർത്തകർ റോഡിൽ കുത്തി യിരിക്കുകയായിരുന്നു.
പുതിയോട്ട മാന്തോപ്പ്
മൈതാനിയിൽ നിന്നും പ്രകടനമായി വന്ന പ്രവർത്തകർ ബസ് സ്റ്റാൻഡ് പരിസരത്ത് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ച പ്രവർത്തകർ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. നിരവധി പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തു. കേസ് റജിസ്ട്രർ ചെയ്തു.
. ഹോസ്ദുർഗ് എസ് ഐ കെ .പി .
സതീഷി ന്റെ നേതൃത്വത്തിൽ
പൊലീസ് പ്രവർത്തകരെ ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിഷേധക്കാരെ പിന്നീട് ജാമ്യത്തിൽ വിട്ടു . യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ .ആർ . കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഷോണി കെ തോമസ് അധ്യക്ഷത വഹിച്ചു.ബി. പി. പ്രദീപ് കുമാർ, ഉനൈസ് ബേഡകം,രാജേഷ് തമ്പാൻ,വി .വി . നിഷാന്ത് ജില്ലാ ജനറൽ സെക്രട്ടറിമാരായ ദീപു കല്ല്യോട്ട്,വിനോദ് കപ്പിത്താൻ, സുജിത് തച്ചങ്ങാട്, ശിവപ്രസാദ് അറുവാത്ത്, ഗിരി കൃഷ്ണൻ കൂടലാ,അനൂപ് കല്ല്യോട്ട്, ശ്രീനാഥ് ബദിയെടുക്ക,അക്ഷയ ബാലൻ,കിഞ്ജുഷ സുകേഷ്,അഡ്വ. രേഖ, രജിത പനത്തടി,രതീഷ് കാട്ടുമാടം ,ആരിഫ് മച്ചംപാടി,മാർട്ടിൻ എബ്രഹാം,റാഫി അടൂർ നിയോജക മണ്ഡലം പ്രസിഡന്റ് മാരായ ഷിബിൻ ഉപ്പിലിക്കൈ, ജുനൈദ് ഉറുമി പ്രസംഗിച്ചു.വിനീത് , അജേഷ് പണംകോട്, അജീഷ് കോളിച്ചാൽ, അനൂപ് മാവുങ്കാൽ, അനൂപ് ഓർച്ച, ജോബിൻ പറമ്പ, ജോമോൻ കരിപ്പാൽ, അഖിലേഷ് തച്ചങ്ങാട്, സുനീഷ് ഞൻഡാടി, ജതീഷ് കായംകുളം, ഗുരുപ്രസാദ് കാടകം,രോഹിത്ത് ,സിജോ അംബാട്ട്, ഡാർലിൻ ജോർജ് കടവൻ,ശ്രീജിത്ത് കോടൊത്ത് സുധീഷ് പാണൂർ, സനോജ് കാഞ്ഞങ്ങാട്, അജിത് പൂടംകല്ല് പ്രകടനത്തിനു നേതൃത്വം നൽകി.
0 Comments