മഹാവിഷ്ണു ട്രാവൽസ് .
അജാനൂര്‍ ഏലോത്തടുക്കയിലെ സതി ബാബുവിനെ സഹായിക്കാനാണ് കാരുണ്യ യാത്ര നടത്തിയത്.
മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്. സതിയെയും കുടുംബത്തെയും സഹായിക്കുന്നതിനായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.ജി. പുഷ്പ ചെയര്‍പേഴ്‌സണായും ബ്രീജ കണ്‍വീനറായും ചികിത്സ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്.ഇതിലേക്ക് ആണ് മഹാവിഷ്ണു ട്രാവല്‍സ്
സഹായമെത്തിച്ചത്. യാത്രയിലൂടെ സ്വരൂപിച്ച 32510രൂപ സഹായ സമിതിയ്ക്ക് കൈമാറി.പാടിക്കാനം യുവശക്തി ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് പ്രവര്‍ത്തകരായ പ്രസൂണ്‍ ജയന്‍, പ്രദീപ് തൊട്ടി, മണി നാട്ടാങ്കല്ല്, ഹബീഷ്, വിഷ്ണു ,അര്‍ജുന്‍ ബാലന്‍, ദുര്‍ഗ പ്രസാദ്, ജിഷ്ണു, സായൂജ് അനിലന്‍ തണ്ണോട്ട് എന്നിവരുടെ നേതൃത്വത്തിലാണ് കാരുണ്യയാത്ര നടത്തിയത്. എം.ജി പുഷ്പ, ബ്രിജ,സാവിത്രി നാട്ടാങ്കല്ല്, ശ്രീജ എന്നിവര്‍ സംബന്ധിച്ചു.
0 Comments