കാഞ്ഞങ്ങാട്: ഒരു രാത്രി നീണ്ട പൊലീസ് സംയുക്ത പരിശോധനയിൽ ജില്ല ഒട്ടുക്കും 50 ഓളം കേസുകൾ റജിസ്ട്രർ ചെയ്തു. സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നടന്ന പരിശോധനയിൽ നിരവധി പേർ പിടിയിലായി മദ്യ ലഹരിയിൽ വാഹനം ഓടിക്കുന്നവരെ കണ്ടെത്താനായി ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷൻ പരിധികളിൽ റോഡുകളിൽ രാത്രി സമയം വ്യാപക പരിശോധനയാണ് നടന്നത്. നിരവധി വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. പരസ്യ മദ്യപാനത്തിൽ ഏർപ്പെട്ടവരും കുടുങ്ങി. 30ഓളം മോട്ടോർ ബൈക്കുകൾ മാത്രം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബേഡകം സ്റ്റേഷൻ പരിധിയിൽ മദ്യപിച്ച് ബൈക്കാ ടിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്തു.അമ്പലത്തറയിൽ രണ്ട് ഓട്ടോ ഡ്രൈവർമാരും ബേക്കലിൽ ബൈക്കാേടിച്ച മൂന്നുപേരും കുടുങ്ങി.ചന്തേര പരിധിയിൽ മദ്യപിച്ച് മിനിലോറി ഓടിച്ചയാളും ബൈക്കോടിച്ചയാളും അറസ്റ്റിലായി. ചിറ്റാരിക്കാലിലും ബൈക്കോടിച്ച ഒരാൾ കുടുങ്ങി.ചീമേനിയിൽ മദ്യലഹരിയിൽ ബഹളം വെച്ച ഒരാളെയും രാജപുരത്ത് പരസ്യ മദ്യപാനത്തിലേർപ്പെട്ട രണ്ടുപേരെയും അറസ്റ്റ് ചെയ്തു.രാജപുരത്ത് ഒരു കൈയിൽ മൊബൈൽ ഫോൺ പിടിച്ച് ഒറ്റ കൈകൊണ്ട് ബൈക്കോടിച്ച യുവാവും കുടുങ്ങി. ഹോസ്ദുർഗിൽ മദ്യലഹരിയിൽ ബൈക്കാേടിച്ച രണ്ടുപേരും കാസർകോട്, മഞ്ചേശ്വരം എന്നിവിടങ്ങളിൽ നാല് പേർ വീതവും കുടുങ്ങി. ആദൂരിൽ ബൈക്കാേടിച്ച രണ്ടുപേരും കുമ്പളയിൽ മദ്യലഹരിയിൽ ലോറി, ബൈക്ക് എന്നിവ ഓടിച്ചവരും കുടുങ്ങി പരസ്യ മദ്യപാനത്തിലേർപ്പെട്ട ഒരു രണ്ടുപേരെ ബദിയടുക്കയിൽ അറസ്റ്റ് ചെയ്തു. .മദ്യലഹരിയിൽ ബൈക്കോടിച്ച സംഭവത്തിൽ വിദ്യാനഗറിൽ ഒരാളെയും മേൽപ്പറമ്പിൽ രണ്ടുപേരെയും അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമായിരുന്നു പൊലീസ് പരിശോധന.
0 Comments