Ticker

6/recent/ticker-posts

മടിക്കൈയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബസ് ഡ്രൈവർ മരിച്ചു

കാഞ്ഞങ്ങാട് : മടിക്കൈയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് 
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന
ബസ് ഡ്രൈവർ മരിച്ചു. ആർ.എം.എസ് ബസ് ഡ്രൈവർ അമ്പലത്തുകര പൂടംകല്ലിലെ വിഷ്ണു പള്ളയിൽ 28 ആണ് മരിച്ചത്. ഇന്ന് സന്ധ്യക്ക് മടിക്കൈ കോട്ടക്കുന്നിലാണ് അപകടം. കാഞ്ഞങ്ങാട് നിന്നും കാഞ്ഞിരപൊയിലേക്ക് പോവുകയായിരുന്ന കസിൻസ് ബസ് വിഷ്ണു സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വിഷ്ണു സ്വന്തം
ബൈക്കിൽ കാഞ്ഞങ്ങാട്ടേക്ക് വരവെ എതിരെ വന്ന കസിൻസ്
ബസ് ഇടിക്കുകയായിരുന്നു. വിഷ്ണു
ഇന്ന് ബസിൽ ജോലിക് പോയിരുന്നില്ല.

Reactions

Post a Comment

0 Comments