കാഞ്ഞങ്ങാട് ,'നഗരത്തിൽ ടാങ്കർ ലോറി കാറിലിടിച്ചു.ഇന്ന് ഉച്ചയ്ക്ക് 2 15 ഓടെയാണ് അപകടം. കാറിന്റെ പിന്നിലാണ് ടാങ്കർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ കറങ്ങിയതിനു ശേഷം ഡിവൈഡറിലേക്ക് ഇടിച്ചു കയറി അനശ്വര ഓട്ടോ സ്റ്റാൻഡിനു സമീപത്താണ് അപകടം. സ്ത്രീയാണ് കാറോടിച്ചിരുന്നത്.ആർക്കും പരിക്കില്ല കാറിൻ്റെ പിൻഭാഗം തകർന്നു.കാറും ടാങ്കറും കാസർകോട് ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്നു.കാറ് കറങ്ങിയതിനു ശേഷം കാസർകോട് ഭാഗത്തേക്കാണ് മുഖം തിരിഞ്ഞുനിന്നത്.
0 Comments