Ticker

6/recent/ticker-posts

ചായ്യോത്ത് വീടിന് നേരെ ആക്രമണം ജനാല ചില്ലുകൾ അടിച്ച് തകർത്തു

നീലേശ്വരം :ചായ്യോത്ത് വീടിന് നേരെ
കാറിലെത്തിയ സംഘം
 ആക്രമണം നടത്തിയതായി പരാതി. വീടിൻ്റെ
ജനാല ചില്ലുകൾ അടിച്ച് തകർത്തു. ചായ്യോം കയ്യൂർ റോഡിൽ പെൻഷൻ മുക്കിലെ മുബീനയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് വൈകീട്ടാണ് സംഭവം. രണ്ട് കാറുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു. നിരവധി ജനാല ചില്ലുകൾ തകർന്നിട്ടുണ്ട്. വിവരമറിഞ്ഞ് നീലേശ്വരം പൊലീസ് സ്ഥലത്തെത്തി. ഗൾഫിലുള്ള മുബീനയുടെ ഭർത്താവ് ആറ് വർഷം മുൻപ് ഇവരിൽ പെട്ടവരിൽ നിന്നും ഒരു ലക്ഷം രൂപ പലിശക്ക് വാങ്ങിയിരുന്നുവെന്നും ഒന്നര ലക്ഷം തിരിച്ച് നൽകിയിരുന്നുവെന്നും പറയുന്നു. 4 ലക്ഷം ഇപ്പോൾ ചോദിച്ചു കൊണ്ടാണ് അക്രമം നടത്തിയതെന്നാണ് പരാതി.
Reactions

Post a Comment

0 Comments