പുല്ലൂർ ദേശീയ പാതയിൽ നിർമ്മാണത്തിലുള്ള പാലം തകർന്നു
May 08, 2024
കാഞ്ഞങ്ങാട് :പുല്ലൂരിൽ ദേശീയ പാതയുടെ നിർമ്മാണത്തിലുള്ള
പാലത്തിന്റെ ഒരു സ്പാൻ തകർന്നു
വീണു. ഇന്ന് വൈകീട്ടാണ് അപകടം.പുല്ലൂരിനും മാവുങ്കാലിനുമിടയിൽ വിഷ്ണുമംഗലത്ത് പ്രവർത്തി നടക്കുന്ന പാലത്തിൻെറ ഒരു ഭാഗമാണ് തകർന്നത്. വലിയ കയറ്റം കുറക്കുന്നതിനായി തോടിന് മുകളിൽ നിർമ്മിച്ച സ്പാനാണ് പൊട്ടിവീണത്. ഒരേ
സ്ഥലത്തുള്ള നാലെണ്ണത്തിൽ ഒന്നാണ് അപകടത്തിലാണ്. മധ്യഭാഗത്തായാണിത്. സമീപത്ത് ആരുമില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. സ്ഥാനം തെറ്റി തൂങ്ങി നിൽക്കുന്ന നിലയിലാണ്.
0 Comments