ടൗണിലെത്തിയ സമയം അറസ്റ്റിൽ. ബേക്കൽ കുറിച്ചിക്കുന്നിലെ ആസിഫിനെ 26 യാണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനം തടയൽ നിയമപ്രകാരം ജില്ലാ കലക്ടറുടെ ഉത്തരവിൽ നാട് കടത്തിയ പ്രതിയാണ്. ഈ ഉത്തരവ് ലംഘിച്ചാണ് പ്രതി ഇന്നലെ വൈകുന്നേരം കാഞ്ഞങ്ങാട് ടൗണിൽ എത്തിയത്. സൈബർ സെല്ലാണ് പ്രതികാഞ്ഞങ്ങാട് ടൗണിൽ എത്തിയിട്ടുണ്ടെന്ന വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് ടൗണിലെത്തി പിടികൂടുകയായിരുന്നു. ഉത്തരവ് ലംഘിച്ച് കാഞ്ഞങ്ങാട്ടെ ത്തിയ പ്രതിക്കെതിരെ മറ്റൊരുകേസ്കൂടി റജിസ്ട്രർ ചെയ്തു.
0 Comments