Ticker

6/recent/ticker-posts

രാത്രിയിൽ മോഷണത്തിനിടെ രണ്ടംഗ സംഘത്തെ നാട്ടുകാർ കൈയ്യോടെ പിടികൂടി

നീലേശ്വരം:രാത്രിയിൽമോഷണത്തിനിടെ രണ്ടംഗ സംഘത്തെ നാട്ടുകാർ കൈയ്യോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കരിന്തളംവേളൂർ പാലാട്ടറയിലെ കുഞ്ഞഹമ്മദിൻ്റെ ഉടമസ്ഥയിലുള്ള പുകപ്പുര കുത്തി തുറന്ന് റബ്ബർ ഷീറ്റുകൾ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികളെ നാട്ടുകാർ ചേർന്ന് പിടികൂടിയത്. കൂത്ത് പറമ്പ് സ്വദേശികളായ കൂവപ്പാടിയിലെ സി. അർഷാദ് 33, പാട്ടയത്തെ എം വി . ജി തിൻ രാജ് 31 എന്നിവരാണ് പിടിയിലായത്. രാത്രി 9 മണിക്ക് പൂട്ട് പൊളിക്കുന്നതിനിടെയാണ് പിടികൂടിയത്. നീലേശ്വരം പൊലീസ്കേ സെടുത്തു. തൊട്ടടുത്ത പ്രദേശത്ത് ടാപ്പിംഗ് ജോലിക്കെത്തിയതായിരുന്നു പ്രതികൾ.
Reactions

Post a Comment

0 Comments