Ticker

6/recent/ticker-posts

വെള്ളിക്കോത്ത് സ്കൂളിന് അഭിമാനമായി അഞ്ച് ഇരട്ട സഹോദരങ്ങളുടെ വിജയത്തിളക്കം

കാഞ്ഞങ്ങാട് : എസ്.എസ്.എൽ.സി ഫലം പുറത്ത് വന്നപ്പോൾ വെള്ളിക്കോത്ത് മഹാകവി പി സ്മാരക ​ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ച് ഇരട്ടകളാണ് അഭിനാ മായത് . ഈ സ്കൂളിൽ നിന്നും പരീക്ഷ എഴുതിയ 155 കുട്ടികളും വിജയികളായതും നാടിന് തിളക്കം കൂട്ടി. മഡിയനിലെ രമയുടെയും ശശിയുടെയും മക്കളായ പി എസ് നവ്യശ്രീ, പി എസ് നിവേദ്യ, കിഴക്കും കര മണലിലെ പ്രമോദിന്റെയും രമ്യയുടെയും മക്കളായ മേഘ, മേധ, വെള്ളിക്കോത്തെ രേഷ്മയുടെയും മണിയുടെയും മക്കളായ അനൂജ, അനന്യ, കാരക്കുഴിയിലെ വി. കുഞ്ഞികൃഷ്ണന്റെയും വി. ബിന്ദുവിന്റെയും മക്കളായ ആരാധന, ആദർശയും വെള്ളിക്കോത്ത് സ്വദേശിനി കളായ മൂന്ന് സഹോദരങ്ങളുമാണ് വിജയം കൊയ്ത് താരങ്ങളായത്. മേഘയും മേധയും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. ആരാധന 9 എ പ്ലസും ആദർശ അഞ്ച് എ പ്ലസും നേടി. നിവേദ്യ മുഴുവൻ വിഷയങ്ങളിലും എ പ്ലസും നവ്യശ്രീ 8 എ പ്ലസും നേടി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമമാണ് വിജയത്തിന് ആധാരം. കുട്ടികൾക്ക് രാത്രി 9 മണി വരെ പി.ടി.എയുടെ സഹകരണത്തോടെ ക്ലാസ് നൽകിയിരുന്നു. ചിട്ടയായ പ്രവർത്തനം മുഴുവൻ വിദ്യാർത്ഥികളെയും വിജയത്തിലെത്തിച്ചു. സ്കൂളിന് നൂറ് മേനി തിളക്കമുണ്ടായ ആഹ്ലാദത്തിലാണെല്ല വരും. ജില്ലയിലെ സ്കൂളിൽ എല്ലാ രംഗത്തും മികവ് പുലർത്തുന്ന വിദ്യാലയമാണ് മഹാകവിയുടെ നാട്ടിലേത്. കലാകായിക രം​ഗത്തും വിദ്യാലയം മികവിൻ്റെ പാതയിലാണ്.


Reactions

Post a Comment

0 Comments