കാഞ്ഞങ്ങാട് ആസിഡ് അകത്തു ചെന്ന് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. അമ്പലത്തറ അയ്യങ്കാവ് പാറക്കടവിലെ കല്ലളൻ്റെ മകൻ കുഞ്ഞിക്കണ്ണൻ 68 ആണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടിൽ വച്ചാണ് ആസിഡ് കഴിച്ചത്.കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന്പുലർച്ചെ ഒരു മണിയോടെയാണ് മരിച്ചത്.വിട്ടുമാറാത്ത അസുഖത്തെത്തുടർന്നുള്ള മനോ വിഷമത്തെ തുടർന്നാണ് ആസിഡ് കഴിച്ചതെന്ന് സംശയിക്കുന്നു. അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments