Ticker

6/recent/ticker-posts

ബേക്കൽ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട കാർ കാസർകോട്ട് പിടികൂടി വാഹനത്തിൽ ആറ് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ

കാഞ്ഞങ്ങാട് :ബേക്കൽ പൊലീസ് നിർത്താൻ ആവശ്യപെട്ടിട്ടും നിർത്താതെ  രക്ഷപ്പെട്ട കാ കാസർകോട്ട് പൊലീസ് പിടികൂടി. സ്
റ്റേഷനിലെത്തിച്ച് പരിശോധിച്ച
പ്പോൾ കണ്ടത് ആറ് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ. കോഴിക്കോട് കൊയിലാണ്ടി ചെമ്മാറത്തൂരിലെ അബൂബക്കറിനെ 45 അറസ്റ്റ് ചെയ്തു. തൃക്കണ്ണാട് പെട്രോൾ പമ്പിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന എസ്.ഐ അരുൺ മോഹൻ കാർ കൈകാണിച്ച് നിർത്താൻ ആവശ്യപെട്ടെങ്കിലും നിർത്തിയില്ല. തുടർന്ന് വിവരം കൺട്രോൾ റൂമിൽ അറിയിച്ചു. കാസർകോട് ആൽഫ കൺ ട്രോൾ റൂം വാഹനത്തിൻ്റെ സഹായത്തോടെ കറന്തക്കാട് നിന്നും കാർ പിടിക്കുകയായിരുന്നു. ബേക്കൽ സ്റ്റേഷനിലെത്തിച്ച ശേഷമാണ് കാറിനുള്ളിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.
Reactions

Post a Comment

0 Comments