വൈകീട്ട്
കറന്തക്കാട് അശ്വനി നഗറിലെ മാലിലോഡ്ജിലാണ് സംഭവം. ബഹളമുണ്ടാക്കുന്നതായി ജീവനക്കാർ വിളിച്ചറിയിച്ചതിനെ തുടർന്നാണ് പൊലീസ് ലോഡ്ജിലെത്തിയത്. കാസർകോട് ടൗൺ എസ്.ഐ മാരായ പി.പി. അഖിൽ, അനൂപും സിവിൽ പൊലീസുകാരുമാണ് ലോഡ്ജിലെത്തിയത്. എസ്. ഐ അനൂപിനെ സംഘം പിടിച്ചു തള്ളി. അസഭ്യം പറഞ്ഞതായാണ് കേസ്. അഹമ്മദ് ശബീർ 33 ഉമേശൻ 52 , സുകുമാരൻ38,അബ്ദുൾ സത്താർ 49 എന്നിവരെയാണ് ഔദ്യോഗിക ക്യത്യനിർവഹണം തടസപ്പെടുത്തിയതിന് അറസ്റ്റ് ചെയ്തത്.
0 Comments